DCBOOKS
Malayalam News Literature Website

ജിജോ മാത്യുവിന്റെ ‘എല്‍സ’ ഇന്ന് പ്രകാശനം ചെയ്യും

ജിജോ മാത്യുവിന്റെ ഏറ്റവും പുതിയ നോവല്‍ ‘എല്‍സ’ ഇന്ന് (18 നവംബര്‍ 2020) പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് പത്തനംതിട്ട പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബെന്യാമിന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രകാശന ചടങ്ങ് നടക്കുക. പരിപാടിയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെയും പരിപാടിയുടെ ഭാഗമാകാം.

ബിജു കുര്യന്‍, ബോബി ഏബ്രഹാം, ഡോ. ഐശ്വര്യ മാധവന്‍, രവിവര്‍മ തമ്പുരാന്‍, വിനോദ് ഇളകൊള്ളൂര്‍, ഡോ.എം.എസ് പോള്‍, ജിജോ മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.