DCBOOKS
Malayalam News Literature Website

8 മികച്ച വിവര്‍ത്തനകൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവര്‍!

Rush Hours
Rush Hours

ലോകോത്തരകൃതികള്‍ ഉള്‍പ്പെടെ മലയാളത്തിലെ ഏറ്റവും മികച്ച 8 വിവര്‍ത്തനകൃതികളുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!  പുസ്തകങ്ങൾ 23%- 25 % വിലക്കുറവിൽ ഇന്ന് വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന ലോകോത്തരകൃതികള്‍  പരിചയപ്പെടാം

Textലോസ്റ്റ് സിംബല്‍, ഡാന്‍ബ്രൗണ്‍ ഡാന്‍ ബ്രൗണിന്റെ പ്രശസ്തമായ റോബര്‍ട്ട് ലാങ്ഡണ്‍ നോവലുകളില്‍ മൂന്നാമത്തേത്. അമേരിക്കന്‍ സാമ്രാജ്യസ്ഥാപകരും ബിസിനസ്സുകാരും ശാസ്ത്രജ്ഞരുമൊക്കെ അംഗങ്ങളായ ഫ്രീമേസണ്‍ സംഘം ആഭിചാരങ്ങളിലൂടെ കരസ്ഥമാക്കിയ ശക്തിയുടെ രഹസ്യം റോബര്‍ട്ട് ലാങ്ഡന്റെ കൈവശമുള്ള ഒരു പിരമിഡിലാണെന്ന് വിശ്വസിക്കുന്ന മലഖ് അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ജീവന്‍പോലും അപകടപ്പെടുത്തി അത് ചെറുക്കുന്ന ലാങ്ഡണ്‍. അമേരിക്കന്‍ സര്‍ക്കാരും സി ഐ എ യും ഒക്കെ ഉള്‍പ്പെടുന്ന ഒരു വലിയ ഗൂഢാലോചനയും അന്വേഷണവുമൊക്കെയായി പുരോഗമിക്കുന്ന ലോസ്റ്റ് സിംബല്‍ ജിജ്ഞാസയും ഉദ്വേഗവും നിറയ്ക്കുന്ന വായനാനുഭവം പകരുന്നു.

കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, അരുന്ധതി റോയി കേരളത്തിന്റെ പശ്ചാത്തലത്തില്‍ Textഎഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയ “God of Small Things” മലയാളത്തില്‍. ”ഒരു ദുഃഖകഥ, അത്യന്തം സന്തോഷത്തോടും ആര്‍ദ്രതയോടും വൈദഗ്ധ്യത്തോടുംകൂടി പറഞ്ഞിരിക്കുന്നു.” -ദി പയനിയര്‍ ”ദേശീയതയുടെയും ജാതി-മതങ്ങളുടെയും ആവരണങ്ങളെ ഇത്ര ഫലപ്രദമായി ഭേദിച്ചുകൊണ്ട് മാനവികതയുടെ നഗ്നമേനിയെ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പുസ്തകം വളരെ അപൂര്‍വ്വമായി മാത്രമേ കാണുകയുള്ളൂ.” -ഡെയിലി ടെലഗ്രാഫ് വിവര്‍ത്തനം: പ്രിയ എ.എസ്.

Textമാലാഖമാരും ചെകുത്താന്മാരും, ഡാന്‍ ബ്രൗണ്‍ ആന്റിമാറ്ററിന്റെ സഹായത്തോടെ വത്തിക്കാൻ നഗരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഇലിയുമിനാറ്റി എന്ന ഭ്രാതൃസംഘടനയെ ഇല്ലായ്മ ചെയ്യാൻ റോബർട്ട് ലാങ്ടൻ എന്ന ചിഹ്നശാസ്ത്രകാരൻ നടത്തുന്ന സാഹസികയജ്ഞത്തിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.

അന്നാ കരെനീന, ലിയോ ടോള്‍സ്‌റ്റോയ് വിവാഹിതയും ഒരു കുട്ടിയുടെ Textഅമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിരയാകുന്ന അന്നയെ അത്യുദാരമായ സഹഭാവത്തോടെയാണ് ടോള്‍സ്‌റ്റോയ് ചിത്രീകരിച്ചത്. ടോള്‍ സ്‌റ്റോയിയുടെ മാനസപുത്രിയെന്നാണ് അന്ന വിശേഷിപ്പിക്കപ്പെടുന്നത്.

Textക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, നിക്കോസ് കാസാന്‍ദ്‌സാകീസ് വേദപുസ്തകത്തില്‍നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ, ദൈവനിന്ദയെന്നും മതാവഹേളനം എന്നും മുദ്രചാര്‍ത്തിയ കാസാന്‍ദ്‌സാകീസിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ മനോഹരമായ വിവര്‍ത്തനം. വിവര്‍ത്തനം-കെ.സി. വില്‍സണ്‍

വിജയി ഏകനാണ്, പൗലോ കൊയ്‌ലോ തന്റെ നഷ്ടപ്രണയത്തെ Textവീണ്ടെടുക്കാനായി, ഇഗോര്‍ മാലേവ് എന്ന റഷ്യന്‍ വ്യവസായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിച്ചേരുന്നു. തന്റെ സ്‌നേഹഭാജനത്തിന്റെ പുനപ്രാപ്തി ക്കായി ഇഗോര്‍, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കാനില്‍ നടത്തുന്ന രക്തരൂഷിതമായ ഇടപെടലുകളെ തന്റെ അനുപ മമായ ശൈലിയില്‍ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ സിനിമാ-ഫാഷന്‍ ലോകത്തിെന്റ ഇരുമുഖങ്ങളും നമുക്കായ ി അനാവരണം ചെയ്യുകയാണ് വിശ്വവിഖ്യാത എഴുത്തു കാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ അനുഗൃഹീ തമായ തൂലികയില്‍നിന്നും പിറന്ന തികച്ചും വ്യത്യസ്തമായ വായനാനുഭവം.

Textഅത്യാനന്ദത്തിന്റെ ദൈവവൃത്തി, അരുന്ധതി റോയി അത്യാനന്ദത്തിന്റെ ദൈവവൃത്തി ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവുമാണ്. മൃദുമന്ത്രണത്തിലൂടെയും അലര്‍ച്ചയിലൂടെയും കണ്ണീരിലൂടെയും പൊട്ടിച്ചിരികളിലൂടെയും ആ കഥ നമ്മള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. തങ്ങള്‍ ജീവിച്ച ലോകത്താല്‍ തകര്‍ക്കപ്പെട്ടവരും പിന്നീട് രക്ഷപ്പെട്ട് പ്രത്യാശയുടെ പിന്‍ബലത്താല്‍ സ്വയം വീണ്ടെടുത്തവരുമാണ് ഇതിലെ നായകര്‍. അക്കാരണം കൊണ്ടുതന്നെ അവര്‍ ദൃഢതയുള്ളവരും ദുര്‍ബ്ബലരുമാണ്, കീഴടങ്ങാന്‍ ഒരിക്കലും തയ്യാറുമല്ല. ഈ ചേതോഹരവും പ്രൗഢവുമായ കൃതി, ഒരു നോവലിന് എന്താണു സാധിക്കുന്നതെന്നതിനെ പുനഃനിര്‍മ്മിക്കുകയാണ്. കൂടാതെ ഓരോ താളും അരുന്ധതി റോയി എന്ന അനുഗൃഹീത എഴുത്തുകാരിയുടെ അത്ഭുതകരമായ രചനാവൈഭവത്തിന്റെ നേര്‍സാക്ഷ്യവുമാകുന്നു. വിവര്‍ത്തനം- ജോണി എം.എല്‍

കോസ്‌മോസ്, കാള്‍ സാഗന്‍ മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച Textമഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സാഗൻ ഒരുക്കുന്നത്. വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ  പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.