DCBOOKS
Malayalam News Literature Website

22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും 46-ാമത് വാര്‍ഷികാഘോഷവും നാളെ മുതല്‍

 

ഡി.സി ബുക്‌സിന്റെ 46-ാമത് വാര്‍ഷികാഘോഷവും 22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും നാളെ മുതല്‍ (സെപ്തംബര്‍ 9, 11, 12  )നടക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഈ വര്‍ഷം ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്യൂട്യൂബ് പേജുകളിലുടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

സെപ്തംബര്‍ 9 മുതല്‍ നടക്കുന്ന ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണ പരമ്പരയില്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂര്‍, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ,  മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്,  തുടങ്ങിയവര്‍ ‘ഇന്ത്യ-ചൈന റിലേഷന്‍സ്’ , ‘നാഷണല്‍ എജ്യുക്കേഷന്‍ പോളിസി’ , എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസ്സെസ്‌മെന്റ്’ എന്നീ വിഷയങ്ങളില്‍ യഥാക്രമം പ്രഭാഷണം നടത്തും.

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനു ശേഷം ബെന്യാമിന്‍ എഴുതിയ ‘നിശബ്ദ സഞ്ചാരങ്ങള്‍’ എന്ന നോവലിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.

Comments are closed.