DCBOOKS
Malayalam News Literature Website

വൈവിധ്യമാര്‍ന്ന നോവലുകളുടെ ലോകവുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

വൈവിധ്യമായ നോവലുകളുടെ മഹാപ്രപഞ്ചവുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR. വ്യത്യസ്ത കഥാതന്തുക്കളിലൂടെ മലയാളി വായനകളെ സ്വാധീനിച്ച 8 നോവലുകള്‍ 23%- 25% വിലക്കുറവില്‍ ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന നോവലുകള്‍ പരിചയപ്പെടാം

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം മുകുന്ദന്‍ മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ Textകഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദൻ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി. മലയാളത്തിന്റെ മാസ്റ്റർപീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവൽ അനുവാചക ഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്.

ഒരു തെരുവിന്റെ കഥ, എസ് കെ പൊറ്റെക്കാട്ട് ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ Textപറയുന്ന നോവലാണിത്. തെരുവിന്റെ മക്കൾ തന്നെയാണിതിലെ മുഖ്യ കഥാപാത്രങ്ങളും. ഒന്നുമില്ലായ്മയുടെ പടുകുഴിയിൽ ജീവി ക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലിൽ വരച്ചുകാട്ടുന്നു. പത്ര ങ്ങളുടെ തലക്കെട്ടുകൾ ഉറക്കെ വായിച്ചുകൊണ്ട് വിപണനം നടത്തുന്ന കൃഷ്ണ ക്കുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരു വിലെ സാധാരണ ജനങ്ങൾ തന്നെയാണിതിലെ മുഖ്യകഥാപാത്രങ്ങളും. ഇതിലെ കഥാ പാത്രങ്ങളായ ഓമഞ്ചിയും, രാമുണ്ണി മാസ്റ്ററും, ആയിശയും, മുരുകനും, മാലതിയും വികൃതിക്കൂട്ടങ്ങളും എല്ലാ തെരുവുകളിലുമുണ്ട്.

Textകോളറക്കാലത്തെ പ്രണയം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലൂടെ ലോകപ്രശസ്തനായ സാഹിത്യകാരന്‍ മാര്‍ക്വിസിന്റെ അനന്യമായ മറ്റൊരു നോവല്‍. മാന്ത്രിക സൗന്ദര്യത്തിന്റെയും മാസ്മര പ്രണയത്തിന്റെയും ഭീതിദമായ മരണത്തിന്റെയും അന്തരീക്ഷം. വര്‍ത്തമാന രാഷ്ട്രീയാവസ്ഥകളുടെ വിമര്‍ശനോദ്ദിഷ്ടമായ ആഖ്യാനകൗശലം.

മാവേലി മന്റം, കെ.ജെ.ബേബി വയനാട്ടിലെ ഗിരിവർഗക്കാർ മുമ്പും നമ്മുടെ നോവലുകളിൽ Textമുഖം കാട്ടിയിട്ടുണ്ട്. ഉദാരമതികളായ ചിലരുടെ രണ്ടോ മൂന്നോ ആഴ്ചക്കാലത്തെ അർത്ഥദീർഘമായ ടൂറിസ്റ്റ് പാർപ്പുകളുടെ പാർശ്വഫലങ്ങളെന്ന നിലയിൽ. കാപ്പിച്ചില്ലകൾ വകഞ്ഞുമാറ്റി പുറത്തേക്കുവരുന്ന കൗതുകങ്ങൾ എന്ന നിലയിൽ. അത്തരം സഞ്ചാരീഭാവങ്ങൾ കൂട്ടിക്കുഴച്ച് നിർമ്മിച്ചതൊന്നുമല്ല ഈ നോവൽ. ഈ നോവലിൽ അവർ ലജ്ജാവിവശരായ ആശ്രിതർ മാത്രമല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഹാസ്യാനുകരണമല്ല. അവർ ആർക്ക് അടിമപ്പെട്ടിരിക്കുന്നുവോ, ആരുടെ പരിഷ്‌കാരം അവരെ കൂടുതൽക്കൂടുതൽ അന്യവൽക്കരിച്ചുകൊണ്ടിരിക്കുന്നുവോ, ആരുടെ സ്വാർത്ഥം അവരുടെ അകപുറങ്ങളെ ശൂന്യമാക്കിക്കൊണ്ടിരിക്കുന്നുവോ ആ പരിഷ്‌കൃതരെക്കാൾ എത്രയോ ഗംഭീരമായ ഒരു പൈതൃകത്തിന്റെ അവകാശികളാണ്. അവരുടെ ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന ആ ശക്തിയുടെ നാനാവിധ വൈവിദ്ധ്യങ്ങളെയും ആദരവോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ. – കല്പറ്റ നാരായണൻ

ആരാച്ചാര്‍, കെ.ആർ. മീര ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി Textനിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്‍കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ.

കര്‍ണന്‍, ശിവാജി സാവന്ത്  മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ Textബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്‍ണ്ണന്‍, കുന്തി, വൃഷാലി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില്‍ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.

മുല്ലപ്പൂനിറമുള്ള പകലുകള്‍& അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, Textബെന്യാമിൻ  അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍ ഒന്നാണ് അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ആവിഷ്‌കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍ എന്ന ആ നോവലിലൂടെ. ഈ നോവല്‍ ബെന്യാമിന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതായാണ് നോവല്‍ രൂപഘടന.

ഏഴാം പതിപ്പിന്റെ ആദ്യപ്രതി, അജിജേഷ് പച്ചാട്ട് തകര്‍ന്നുപോയ ഒരു ദേശത്തിന്റെ ചരിത്രവും Textതുടര്‍ന്നുള്ള വിഭാവനവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവലാണ് അജിജേഷ് പച്ചാട്ടിന്റെ ഏഴാം പതിപ്പിന്റെ ആദ്യപ്രതി‘. മതങ്ങളും സംഘടനകളും രാജ്യങ്ങളും പൗരന്‍മാര്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതുവഴി തെറ്റിദ്ധരിക്കപ്പെട്ട ഏത് ചരിത്രവും ഒരിക്കല്‍ സ്വയം എഴുന്നേറ്റു വന്നേക്കുമെന്ന തിരിച്ചറിവും കൂടി ഈ നോവല്‍ മുന്നോട്ട് വെയ്ക്കുന്നു. 

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ  പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.