DCBOOKS
Malayalam News Literature Website

ആരോഗ്യകരമായ ജീവിതത്തിനു നിങ്ങളെ സഹായിക്കുന്ന 8 പുസ്തകങ്ങള്‍ ഇതാ!

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം എന്ന് പറയുന്നതു കേട്ടിട്ടില്ലേ? ജീവിതശൈലീരോഗങ്ങളില്‍ നിന്ന്, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളില്‍ നിന്ന്, പാരമ്പര്യ രോഗങ്ങളില്‍ നിന്ന്, പകര്‍ച്ചവ്യാധികളില്‍ നിന്നുമൊക്കെ രക്ഷനേടാന്‍ നിങ്ങളെ സഹായിക്കുന്ന 8 പുസ്തകങ്ങളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. വൈകുന്നേരം 3 മണി മുതല്‍ മുതല്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കുന്ന 8 പുസ്തകങ്ങള്‍ ഇതാ!

  • റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംങ്ങ് അഥവാ ഉത്തരവാദിത്തബോധത്തോടെയുള്ള മദ്യപാനത്തിന്റെ പ്രസക്തി വിളിച്ചോതുന്ന പുസ്തകം, ഡോ.ബി. പത്മകുമാറിന്റെ ‘ആരോഗ്യകരമായ മദ്യപാനം’
  • വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ അടിസ്ഥാനശാസ്ത്രം പരമ്പരയില്‍ നിന്നും എന്‍ അജിത് കുമാര്‍, പ്രദീപ് കണ്ണങ്കോട് എന്നിവര്‍ ചേര്‍ന്നു രചിച്ച ‘പാരമ്പര്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും’
  • പരമ്പരാഗത ഭക്ഷണശൈലികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യപരിപാലനം സാധ്യമാണെന്ന് പറഞ്ഞുതരുന്ന പുസ്തകം, ശില്പഷെട്ടി കുന്ദ്രയും ഭക്ഷണനിയന്ത്രണ വിദഗ്ധന്‍ ല്യൂക്ക് കൂട്ടിന്യോയും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം, ‘ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്’
  • ശ്വാസകോശ രോഗങ്ങള്‍ സംബന്ധിച്ച സമഗ്ര റഫറന്‍സ് പുസ്തകം, ഡോ. പി.എസ്. ഷാജഹാന്റെ ‘ശ്വാസകോശ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണ മുക്തി’
  • അമിതവണ്ണം, ഹൃദ്രോഗം, പനി, മഞ്ഞപ്പിത്തം, ചുമ, പ്രമേഹം, നീര്‍ക്കെട്ട് തുടങ്ങി മനുഷ്യരെ നിരന്തരം അലട്ടുന്ന വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകം, ‘ഒറ്റമൂലികളും നാട്ടുവൈദ്യവും’
  • ദന്തസംരക്ഷണത്തില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മികച്ച റഫറന്‍സ് ഗ്രന്ഥം, ഡോ.എന്‍. രത്‌നകുമാരിയുടെ
    ‘ദന്തസംരക്ഷണം അറിയേണ്ടതെല്ലാം’
  • അക്യുപങ്ചര്‍ പഠിതാക്കള്‍ക്കും രോഗികള്‍ക്കും പ്രയോജനപ്രദമായ കൃതി, ഡോ. രമ വെങ്കടരാമന്റെ ‘അക്യുപങ്ചര്‍ അക്യുപ്രഷര്‍ ചികിത്സാവിധികള്‍’
  • ഭാരതീയ ചികിത്സാശാസ്ത്രമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഒന്നും കേരളീയ ആയുര്‍വേദ സമ്പ്രദായത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്നതുമായ അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള പഠനഗ്രന്ഥം, ഡോ.എം.എസ്. വല്യത്താന്റെ ‘വാഗ്ഭട പൈതൃകം’

tune into https://dcbookstore.com

Comments are closed.