DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഏറ്റവും ആദ്യം സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ!

Rush Hour

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഏറ്റവും ആദ്യം സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. 23% മുതല്‍ 25% വരെ വിലക്കുറവില്‍ റഷ് അവറിലൂടെ പ്രിയവായനക്കാര്‍ക്ക് അവരുടെ ഇഷ്ടരചനകള്‍ സ്വന്തമാക്കാവുന്നതാണ്.

റഷ് അവറില്‍ ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന 8 കൃതികള്‍ ഇതാ;

  • വയനാട്ടിലെ ഗിരിവര്‍ഗക്കാരുടെ ജീവിതത്തെ അവരുടെ ഭാഷയിലും പാട്ടുകളിലും തുടിച്ചൊല്ലുകളിലും ആചാരങ്ങളിലും ഉറങ്ങുന്ന ആ ശക്തിയുടെ നാനാവിധ വൈവിദ്ധ്യങ്ങളെയും ആദരവോടെ ആവിഷ്‌കരിക്കുന്ന നോവല്‍, കെ.ജെ ബേബിയുടെ
    ‘മാവേലിമന്റം’
  • വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ഭീതിയുടെ നഖമുനകള്‍ ആഴ്ത്തിയിറക്കുന്ന ഭീകരകഥകള്‍, കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറര്‍ കഥകളുടെ വിശിഷ്ട സമാഹാരം ‘ഭീതി’
  • നാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞുനില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരം, മനോജ് കുറൂരിന്റെ ‘മുറിനാവ്’
  • സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രം, ജോര്‍ജ് ഓര്‍വെല്ലിന്റെ ‘1984’
  • വൈചിത്ര്യമാര്‍ന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങള്‍, കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണിയുടെ ആത്മകഥ, ‘തിരുടാ തിരുടാ’
  • മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തില്‍ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞന്‍ കാള്‍ സാഗന്റെ ക്ലാസിക് കൃതി, ‘കോസ്‌മോസ്’
  • മുത്തശ്ശിക്കഥകളിലൂടെ നിങ്ങളുടെ കുട്ടികള്‍ കേട്ടാസ്വദിച്ച ‘മണ്ണാംകട്ടയും കരിയിലയും’, ‘നായര് പിടിച്ച പുലിവാല്’, തുടങ്ങി മുപ്പതിലധികം കഥകള്‍ ആകര്‍ഷകമായ ചിത്രങ്ങളോട് കൂടി, TIGER TAIL AND OTHER TALES FROM KERALA’
  • നിങ്ങളുടെ കുട്ടികളെ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും വിചിത്രമായ ഒരു ഫാന്റസി ലോകത്തിലൂടെ യാത്ര ചെയ്യിക്കുന്ന ‘ADVENTURES OF ROBINHOOD’

tune into https://dcbookstore.com/

Comments are closed.