DCBOOKS
Malayalam News Literature Website

സി വി രാമന്‍ പിള്ള നോവല്‍ പുരസ്‌കാരം ലതാലക്ഷ്മിക്ക്

THIRUMUGALBEEGUM By : LATHALAKSHMI
THIRUMUGALBEEGUM
By : LATHALAKSHMI

സിവി ഫൗണ്ടേഷനും സിവി സാഹിത്യവേദിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ സി വി രാമന്‍ പിള്ള നോവല്‍ പുരസ്‌കാരം ലതാലക്ഷ്മിക്ക്. ‘തിരുമുഗള്‍ബീഗം’ എന്ന നോവലിനാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

25,000 രൂപയും, പ്രശസ്തിപത്രവും, ഫലകവുമടങ്ങുന്ന പുരസ്‌കാരം ഓഗസ്റ്റ് ഒന്നിന് മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ സമ്മാനിക്കും. എംടിയുടെ വസതിയില്‍ വെച്ചാകും പുരസ്‌കാരദാനചടങ്ങ് നടക്കുക. ഡിസി ബുക്‌സാണ് തിരുമുഗള്‍ബീഗത്തിന്റെ പ്രസാധകര്‍.

പ്രശസ്ത സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് തിരുമുഗള്‍ബീഗം’. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. 2014-ലാണ് ഈ കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. 2014-ലെ  ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട  നോവല്‍ കൂടിയാണ് ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം.

ലതാലക്ഷ്മിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.