DCBOOKS
Malayalam News Literature Website

നോവലുകള്‍, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എല്ലാം ഒറ്റ ക്ലിക്കില്‍!

Rush Hour

നോവലുകള്‍, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എല്ലാം ഒറ്റ ക്ലിക്കില്‍ സ്വന്തമാക്കാന്‍ പ്രിയവായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന, വ്യത്യസ്തവായനാനുഭവം പകര്‍ന്നു നല്‍കുന്ന 8 കൃതികളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്. 23% മുതല്‍ 25% വരെ വിലക്കുറവില്‍ നിങ്ങളുടെ ഇഷ്ട രചനകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇന്ന് ഓര്‍ഡര്‍ ചെയ്യാം.

  • സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഒരു ശാസ്ത്രജ്ഞന്റെ കഥ ടിഡി രാമകൃഷ്ണന്റെ, ‘ആല്‍ഫ’
  • ഇതിഹാസങ്ങള്‍ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയില്‍നിന്ന് ഒരു പുതുനോവല്‍ രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’
  • ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധന്‍ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകള്‍, ‘എതിര്’
  • സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റോബര്‍ട്.ടി. കിയോസാക്കിയുടെ ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’
  • ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങള്‍ക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള കാഴ്ചപ്പാടിലൂടെ മലബാര്‍ കലാപരേഖകള്‍ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം, എം.ഗംഗാധരന്റെ ‘മലബാര്‍ കലാപം 1921-22’
  • വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍, കെ.വി അനിലിന്റെ ‘മിഴി:എല്ലാം കാണുന്നവള്‍’
  • ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ’
  • മലയാളകഥയെ അവിസ്മരണീയമായൊരു ഭാവതലത്തിലേക്കുയര്‍ത്തിയ ടി. പത്മനാഭന്റെ ശ്രദ്ധേയങ്ങളായ നാലു സമാഹാരങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് ‘നളിനകാന്തിയും മറ്റ് കഥകളും’

tune into https://dcbookstore.com

Comments are closed.