DCBOOKS
Malayalam News Literature Website

പെരുമഴക്കാലത്തിനൊപ്പമിതാ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഒരു നോവല്‍ക്കാലവും!

Rush Hour
Rush Hour

പെരുമഴക്കാലത്തിനൊപ്പം പ്രിയവായനക്കാര്‍ക്കായിതാ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഒരു നോവല്‍ക്കാലവും. മലയാളത്തിലെ 8 നോവലുകള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇന്ന് വായനക്കാര്‍ക്ക് സ്വന്തമാക്കാം. വ്യത്യസ്തമായ വായനാനുഭവം പകരുന്ന 8 നോവലുകളാണ് ഇന്നത്തെ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

    • വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാഷാ വൈവിധ്യങ്ങളില്‍ക്കൂടി, വിവിധ ജനപഥങ്ങളില്‍ക്കൂടി ഒരു യാത്ര, വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’
    • ചുവന്ന മുടിയുള്ള സുന്ദരിയുടെയും ചെം എന്ന യുവാവിന്റേയും പ്രണയവും, തുടര്‍ന്നുള്ള യുവാവിന്റെ സംഭവബഹുലമായ ജീവിതവും, ഓര്‍ഹന്‍ പാമുക്കിന്റെ ‘ചുവന്നമുടിയുള്ള സുന്ദരി’
    • മനുഷ്യജീവിതം ആര്‍ത്തിയുടെയും ആസക്തിയുടെയും ആസുരവേഗത്തില്‍ കുതിക്കുമ്പോള്‍ കാരുണ്യത്തിന്റെയും വിരക്തിയുടെയും കര്‍മ്മമാര്‍ഗ്ഗത്തിലേക്ക് കടന്നുവരുന്ന നോവല്‍ ലിജി മാത്യുവിന്റെ ‘തഥാഗത’
    • മരണവും മരണഭീതിയും നിറഞ്ഞുനില്ക്കുന്ന ‘ബ്ലാക്ക് ഫീല്‍’ നല്‍കുന്ന ഒരു രചന, സോണിയ റഫീക്കിന്റെ ‘ (53)’
    • അസാധാരണമായൊരു പ്രണയത്തിന്റെ കഥ, ജോണ്‍ ബര്‍ഗറിന്റെ ‘മാംഗല്യത്തിലേക്ക്’
    • 2018ലെ ഡിസി സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട നോവല്‍, എസ് ഗിരീഷ് കുമാറിന്റെ ‘അലിംഗം’
    • മൂമു എന്ന ശലഭത്തിന്റെ കഥ, ഒപ്പം ആഷിയുടെയും ജോണ്‍ മാറോക്കിയുടെയും സാമിന്റെയും കഥ, സംഗീത ശ്രീനിവാസന്റെ ‘ശലഭം പൂക്കള്‍ എയ്‌റോപ്ലെയിന്‍’
    • ബുദ്ധന്‍ മുഖ്യശിഷ്യനായ ആനന്ദനോടും ശിഷ്യയായ പൃഥ്‌വിയോടുമൊപ്പം കുശിനാരയിലേക്കു നടത്തുന്ന യാത്രാവേളയിലെ അനുഭവങ്ങളും സംഭാഷണങ്ങളും, ചന്ദ്രശേഖര്‍ നാരായണന്റെ ‘ബുദ്ധ ഒരു നോവല്‍’

tune into https://dcbookstore.com

Comments are closed.