DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ തലസ്ഥാനത്ത്; പുസ്തകമേള ഉദ്ഘാടനവും പുസ്തകപ്രകാശനവും നാളെ

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂൺ 27 മുതൽ തലസ്ഥാനത്ത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജൂലൈ 7 വരെ നടക്കുന്ന പുസ്തകമേള ചൊവ്വാഴ്ച വൈകുന്നേരം 5. 30ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് Textമന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. എം ജി ശശിഭൂഷണ്‍ രചിച്ച്  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവ്വഹിക്കും. കാര്‍ത്തികേയന്‍ നായര്‍ പുസ്തകം സ്വീകരിക്കും. മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയ്‌ക്കൊപ്പം വിവിധ പുസ്തകപ്രകാശനങ്ങളും പുസ്തകമേളയോടനുബന്ധിച്ച് വ്യത്യസ്ത ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്.

മലയാളം-ഇംഗ്ലീഷ്-അക്കാദമിക്-ചില്‍ഡ്രന്‍സ് ബുക്കുകളുടെ വിപുലമായ ശേഖരമാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇഷ്ടപുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരവും പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.