DCBOOKS
Malayalam News Literature Website

തിരുവനന്തപുരം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന് ഇന്ന് തുടക്കമാകും

തലസ്ഥാനനഗരിക്ക് വായനയുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന് ഇന്ന്  (നവംബര്‍ 12ന്) തുടക്കമാകും. മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന പുസ്തകമേള വൈകിട്ട് 5 മണിക്ക് പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്യും.

പുസ്തക പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍, മുഖാമുഖം പരിപാടികള്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രഭാവര്‍മ്മ, ബെന്യാമിന്‍, കെ ആര്‍ മീര, സുസ്മേഷ് ചന്ദ്രോത്ത്, ദീപാനിശാന്ത്,  ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ പരിപാടികളിലായി പുസ്തകമേളയുടെ ഭാഗമാകും. നവംബര്‍ 21ന് പുസ്തകമേള അവസാനിക്കും.

പ്രധാന പരിപാടികള്‍

നവംബര്‍ 12 വൈകീട്ട് 5.00 മണിക്ക്

പുസ്തക പ്രകാശനം : പ്രഭാവര്‍മ്മയുടെ കവിതകള്‍

പങ്കെടുക്കുന്നവര്‍ : കെ. ജയകുമാര്‍, പ്രഭാവര്‍മ്മ, പി.കെ. രാജശേഖരന്‍

നവംബര്‍ 14 വൈകീട്ട് 5.00 മണിക്ക്

പുസ്തക പ്രകാശനം : പ്രായമാകുന്നില്ല ഞാന്‍
പങ്കെടുക്കുന്നവര്‍ : ബി. രാജീവന്‍, എം.ജി രാധാകൃഷ്ണന്‍, ഉണ്ണി ബാലകൃഷ്ണന്‍

നവംബര്‍ 15 വൈകീട്ട് 5.00 മണിക്ക് (Book Signing)

‘ഘാതകന്‍’, മുഖാമുഖം-  കെ. ആര്‍ മീരയുമായി സംവദിക്കാം

നവംബര്‍ 21 , രാവിലെ 10.00 മണിക്ക് (Book Signing)

പുസ്തക പ്രകാശനം : ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’

പങ്കെടുക്കുന്നവര്‍ :ബെന്യാമിന്‍, സുസ്മേഷ് ചന്ദ്രോത്ത് ,ദീപാനിശാന്ത്,  സുരേഷ്, രജനി

 

Comments are closed.