DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍

തലശ്ശേരിയില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍ ശശിധരന്‍, സംവിധായകന്‍ ശിവകുമാര്‍ കാങ്കോല്‍ എന്നിവര്‍ പങ്കെടുത്തു. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി എച്ച്.എസ്.എസില്‍ മെയ് ഒന്നിന് ആരംഭിച്ച പുസ്തകമേള മെയ് 10ന് അവസാനിക്കും. അത്യാകര്‍ഷകമായ നിരവധി ആനുകൂല്യങ്ങളാണ് ഇവിടെ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. കൂടാതെ, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.