DCBOOKS
Malayalam News Literature Website

പാറമേക്കാവില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ നവംബര്‍ 10 മുതല്‍

പൂരനഗരിയായ തൃശ്ശൂരിന്റെ വായനാസംസ്‌കാരത്തെ പ്രചോദിപ്പിക്കുന്നതായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. നവംബര്‍ 10 മുതല്‍ 25 വരെ തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് സമീപമുള്ള പാറമേക്കാവ് അഗ്രശാല ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയ വായനക്കാര്‍ക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ അമ്പത് ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കാനുള്ള അവസരമാണ് മേളയിലൂടെ ലഭിക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. നവംബര്‍ 25ന് മേള സമാപിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.