DCBOOKS
Malayalam News Literature Website

കണ്ണൂരില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ ഡിസംബര്‍ 31 വരെ

ഡിസംബര്‍ 2 മുതല്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍  ഡിസംബര്‍ 31 വരെ നീളും. വില്പനയില്‍ മുന്നില്‍നില്‍ക്കുന്ന മലയാളം ഇംഗ്ലിഷ്പുസ്തകങ്ങളുടെയും നൂറിലേറെവരുന്ന മറ്റ് പ്രസാധകരുടെ പുസ്തകളും മേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇവ കൂടാതെ ഡി സി ബുക്‌സ് മാമ്പഴം, ലിറ്റ്മസ്, സാധന, ലൈഫ്, മാംഗോ തുടങ്ങിയ ഇംപ്രിന്റുകളില്‍ പുറത്തിറക്കിയ പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

ഫിക്ഷന്‍ നോണ്‍ഫിക്ഷന്‍ പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും അക്കാദമിക് പുസ്തകങ്ങളും പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം എന്നിങ്ങനെ വിവിധ മേഖലകളിലെ പുസ്തകങ്ങളും ലഭ്യമാണ്. പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കും.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ വായനക്കാര്‍ക്ക് മേള സന്ദര്‍ശിക്കാവുന്നതാണ്.

 

Comments are closed.