DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രിൽ 9 മുതൽ

ഡി സി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റ് ഏപ്രിൽ 9 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എഴുത്തുകാരിയും നടിയുമായ ലെന ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 28 വരെ  നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റിൽ വായനക്കാർക്കായി രസകരമായ മത്സരങ്ങൾ, വർക്ഷോപ്പുകൾ, ചർച്ചകൾ, റീഡിങ് സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.  പ്രമുഖര്‍ വ്യത്യസ്ത ദിവസങ്ങളിലായി ഡി സി ബുക്സ് ലുലു റീഡേഴ്സ് ഫെസ്റ്റിന്റെ ഭാഗമാകും. കൂടാതെ ബുക്ക് സൈനിംഗ് സെഷനുകളുമുണ്ട്.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.