DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് കാവ്യസന്ധ്യയിൽ ഇന്ന് മനോജ് കുറൂരും , പി രാമനും

ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യിൽ ഇന്ന് മനോജ് കുറൂരും , പി രാമനും പങ്കെടുക്കും. മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനാണ് മനോജ് കുറൂർ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ.

മെയ്‌ 3 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് കാവ്യസന്ധ്യ അരങ്ങേറുക. മുടങ്ങാതെ കാവ്യ സന്ധ്യ കാണാൻ ഡി സി ബുക്സിന്റെ ഫേസ്ബുക്ക് , യു ട്യൂബ് ചാനലുകൾ സബ് സ്ക്രൈബ് ചെയ്യൂ. വീരാൻ കുട്ടി, ആര്യാ ഗോപി, സച്ചിദാനന്ദൻ, എം ആർ രേണുകുമാർ, എസ് കലേഷ്, ലതീഷ് മോഹൻ തുടങ്ങി പ്രമുഖർ ഇതോടകം കാവ്യസന്ധ്യയുടെ ഭാഗമായി. ഡി സി ബുക്സ് ഫേസ് ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയും പ്രിയവായനക്കാർക്ക് കാവ്യസന്ധ്യയുടെ ഭാഗമാകാം.

Comments are closed.