DCBOOKS
Malayalam News Literature Website

ബഷീറിന്റെ വ്യത്യസ്തമായ രചന ‘വിശപ്പ്’ ; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങള്‍ അദ്ദേഹത്തോട്‌ ലൗകികജീവിതത്തില്‍ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്‌. പക്ഷേ, കഥയില്‍ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു. – സുകുമാര്‍ അഴീക്കോട്‌

ജനകീയനായ, മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മലയാള സാഹിത്യത്തിലെ ഒരേയൊരു സുല്‍ത്താന്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്‍.

വിശപ്പ് എന്ന ബഷീറിന്റെ രചന പേരുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒരു കഥയ്ക്ക് പേരു കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ രചനാലോകവുമായി ചാര്‍ച്ചപ്പെട്ടിട്ടുള്ള ഒരാള്‍ ആദ്യം വിചാരിക്കുന്നത് അത് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തെക്കുറിച്ചാണ് എന്നായിരിക്കും. എന്നാല്‍ അത്തരംവിശപ്പുകള്‍ ക്ഷണനേരം കൊണ്ട് ശമിപ്പിക്കാവുന്നതേ ഉള്ളൂവെന്നും അവയ്‌ക്കെല്ലാം അപ്പുറം നിൽക്കുന്ന മറ്റൊരുതരം വിശപ്പിനെക്കുറിച്ചാണ് ബഷീര്‍ ഇവിടെ പറയുന്നതെന്നും അതിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രം നാം മനസ്സിലാക്കുന്നു.

ചിരിയുടെ മുഖപടമണിഞ്ഞ്‌ വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞ ബഷീറിന്റെ വ്യത്യസ്തമായ രചന ‘വിശപ്പ്’ ; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യം ഡൗൺലോഡ് ചെയ്യന്ന 1000 പേർക്ക് മാത്രം !

Comments are closed.