DCBOOKS
Malayalam News Literature Website

വിവര്‍ത്തകരെ ആവശ്യമുണ്ട്

ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലിഷ് എന്നീ ഭാഷകളില്‍നിന്നുള്ള ഫിക്ഷന്‍-നോണ്‍ഫിക്ഷന്‍ കൃതികള്‍
മലയാളത്തിലേക്കു വിവര്‍ത്തനംചെയ്യാന്‍ കഴിവുള്ള വിവര്‍ത്തകരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവര്‍ അതതു ഭാഷയിലെ കൃതിയുടെ 10 പേജും അതിന്റെ വിവര്‍ത്തനവും വിശദമായ ബയോഡാറ്റയോടൊപ്പം അയച്ചുതരേണ്ടതാണ്. ഫിക്ഷന്‍-നോണ്‍ഫിക്ഷന്‍ എന്നിവയില്‍ ഏതൊക്കെ ദേശങ്ങള്‍, എഴുത്തുകാര്‍, ഏതു വിഭാഗമാണ് വിവര്‍ത്തനം ചെയ്യാന്‍ താല്പര്യം തുടങ്ങിയ കാര്യങ്ങളും സൂചിപ്പിക്കണം. തിരഞ്ഞെടുക്കുന്നവരെ ഡി സി ബുക്‌സ് വിവര്‍ത്തകപാനലില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

വിലാസം- പബ്ലിക്കേഷന്‍ മാനേജര്‍, ഡി സി ബുക്‌സ്, ഡി സി കിഴക്കെമുറി ഇടം, കോട്ടയം- 1

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി: 15 ജൂണ്‍ 2022

Comments are closed.