DCBOOKS
Malayalam News Literature Website

ശരിയായ ചരിത്രബോധം നല്കാന്‍ ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന് ലഭിച്ചിരിക്കുന്ന മികച്ച 5 പഠനസഹായികൾ !

ശരിയായ ചരിത്രബോധം നല്കാന്‍ ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന് ലഭിച്ചിരിക്കുന്ന മികച്ച 5 പഠനസഹായികൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 1,580 രൂപയ്ക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കുന്ന ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ.

കേരളചരിത്രം , എ ശ്രീധരമേനോന്‍ കേരള ചരിത്രത്തെക്കുറിച്ച് നടത്തപ്പെട്ട ശാസ്ത്രീയമായ അപഗ്രഥനമാണ് ഈ ഗ്രന്ഥം.വളരെ ലളിതമായ ഭാഷയിൽ കേരളത്തിന്റെ പോയ കാലം എ.ശ്രീധരമേനോൻ വായനക്കാർക്ക് മുമ്പിൽ വരച്ചിടുന്നു.

ആധുനിക ഇന്ത്യ , ബിപന്‍ ചന്ദ്ര മുഗള്‍ സാമ്രാജ്യത്തിന്റെ അധഃപതനം മുതല്‍ സ്വരാജിനുവേണ്ടിയുള്ള പോരാട്ടം വരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്കരവും വിദേശിയരുടെ അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്ന ചരിത്ര ഗ്രന്ഥം.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ,ബിപന്‍ ചന്ദ്ര ഇരുനൂറ്റാണ്ടുകള്‍ നീണ്ടു നിന്ന വൈദേശിക അധിപത്യത്തിനെതിരേ ഇന്ത്യന്‍ ജനത നടത്തിയ ഉജ്ജ്വലമായ പേരാട്ടങ്ങളുടെ ചരിത്രം. ഏതൊരു ഭാരതീയനേയും ദേശിയ ബോധത്തില്‍ ഒന്നിച്ചു നിര്‍ത്തുന്ന , ആവേശം കൊള്ളിക്കുന്ന ഭൂതകാലത്തിന്റെ ഒളിമങ്ങാത്ത സ്മരണ. അതിശയോക്തി കലര്‍ത്താതെ വസ്തു നിഷ്ടമായി ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

ഓരോ വോട്ടും ജനാധിപത്യവും തെരഞ്ഞെടുപ്പും ,നവീന്‍ ചൗള ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗള രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തുന്ന പുസ്തകം.

നമ്മുടെ ലോകം നമ്മുടെ ഇന്ത്യ , ശശി തരൂർ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ആഗോളഭരണ കൂടങ്ങളുടെ സങ്കീര്‍ണതകളെ പഠിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന പുസ്തകം. ലോകസമാധാനം, അന്താരാഷ്ട്ര സാമ്പത്തിക-സുരക്ഷാ നയങ്ങള്‍, ആഗോള വികസന അജന്‍ഡ, സൈബർ സ്പേസ്, ആഗോളവത്‌കരണം,നയതന്ത്രം, തീവ്രവാദം, ചൈനയുടെ വളര്‍ച്ച, സമകാലികകാലത്ത് ഇന്ത്യയുടെ പ്രസക്തി എന്നീ വിഷയങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. അതോടൊപ്പംതന്നെ ആഗോളതലത്തില്‍ നിലവിലിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതും പുതിയ ലോകത്തിന് നേതൃത്വം നൽകേണ്ടതും ഇന്ത്യയാണെന്നും അവയിലേക്കു ചൂണ്ടുന്ന കണ്ടെത്തലുകളെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. വിവര്‍ത്തനം: സെനു കുര്യന്‍ ജോര്‍ജ്‌.

പുസ്തകൂട്ടം സ്വന്തമാക്കാൻ സന്ദർശിക്കുക

 

 

Comments are closed.