DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് പരിസ്ഥിതിദിനാഘോഷം; പ്രമുഖര്‍ പങ്കെടുക്കും

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5ന്  ഡിസി ബുക്‌സ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം, ബയോകെമിസ്റ്റും കലാകാരനുമായ പ്രണയ് ലാല്‍ തുടങ്ങിയ പ്രമുഖര്‍ ഡി സി ബുക്‌സ് പരിസ്ഥിതിദിനാഘോഷങ്ങളില്‍ പങ്കെടുക്കും.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പ്രഭാഷണം, പുസ്തകവിചാരം, പരിസ്ഥിതിക്കവിതാലാപനം എന്നിവ നടക്കും. ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകളിലൂടെ വായനക്കാര്‍ക്കും ആഘോഷങ്ങളുടെ ഭാഗമാകാം.

കേരളത്തിലെ യുവസാംസ്‌കാരികവിമര്‍ശകരില്‍ ശ്രദ്ധേയനായ ആളാണ് സുനില്‍ പി. ഇളയിടം. മാര്‍ക്‌സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും അദ്ദേഹത്തിന്റേയി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതു ആരോഗ്യമേഖലയും പരിസ്ഥിതിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രണയ് ലാല്‍ പൊതു ആരോഗ്യമേഖല, ആഗോളവ്യാപാരം, പാരിസ്ഥിതികവിജ്ഞാനം, നിഗൂഢമായ പനിരോഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

‘പ്രകൃതിയ്ക്കായി ഈ സമയം’ (Time for Nature,) എന്നാതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ഡി സി ബുക്‌സ് പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമാകാന്‍ ഇന്ന് തന്നെ ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Comments are closed.