DCBOOKS
Malayalam News Literature Website

വര്‍ത്തമാനകാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായൊരു യാത്ര!

 

Yuval Noah Harari

മഹാമാരിയില്‍ വിറപൂണ്ട് നില്‍ക്കുന്ന ഇക്കാലത്ത് ലോകം മുഴുവന്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാല്‍ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 21ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ ഇപ്പോള്‍ വിപണിയില്‍. പുസ്തകത്തിന്റെ ഇ-ബുക്ക് നേരത്തെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരുന്നു.
ഡെന്നി തോമസാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, എന്തായിരിക്കാം മനുഷ്യരാശിയുടെ ഭാവി? നാം നിര്‍മ്മിച്ച ഈ ലോകത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? Textവര്‍ത്തമാനകാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായൊരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് തന്റെ പുതിയ രചനയിലൂടെ അദ്ദേഹം.

കോവിഡ് 19 മാനവരാശിയെ ഭീതിയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ കാലത്ത് ലോകം മുഴുവന്‍ കാതോര്‍ക്കുന്ന യുവാല്‍ നോവാ ഹരാരി നമ്മുടെ ഭാവിയെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പുകളാണ് ഈ പുസ്തകം. സാപ്പിയൻസിന്റെയും ഹോമോ ദിയൂസിന്റെയും രചയിതാവിൽനിന്നും പിറവിയെടുത്ത മറ്റൊരു ഇൻർനാഷണൽ ബെസ്റ്റ് സെല്ലറാണ് 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ.

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.