DCBOOKS
Malayalam News Literature Website

‘മാറുന്ന കാവ്യഭാവുകത്വത്തില്‍ ഒഎന്‍വി കവിത’; ഇ-കെ എല്‍ എഫ് സംവാദം നാളെ

ഇ-കെ.എൽ.എഫ്  പ്രതിവാര സംവാദത്തിലെ ജൂലൈ മാസത്തിലെ ആദ്യ ചര്‍ച്ച നാളെ (2021 ജൂലൈ 3 ശനി) വൈകിട്ട് 7.30ന് നടക്കും. ‘മാറുന്ന കാവ്യഭാവുകത്വത്തില്‍ ഒഎന്‍വി കവിത’ എന്ന വിഷയത്തില്‍ വൈകിട്ട് 7.30ന് സംഘടിപ്പിച്ചിരിക്കുന്ന സംവാദത്തില്‍ പി.കെ. രാജശേഖരന്‍, പി.രാമന്‍, ഡോ.വി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.

ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും വരും ആഴ്ചകളിലും തുടരും.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.