DCBOOKS
Malayalam News Literature Website
Rush Hour 2

ഡി സി ബുക്‌സ് ഡിക്ഷ്ണറി മേള ആരംഭിച്ചു

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിക്ഷ്ണറി മേളക്ക് തുടക്കമിട്ടു.  കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ ആരംഭിച്ചിരിക്കുന്ന ഡിക്ഷ്ണറി മേളയില്‍നിന്ന് ആകര്‍ഷകമായ ഇളവില്‍ നിങ്ങള്‍ക്ക് ഡിക്ഷ്ണറികള്‍ സ്വന്തമാക്കാം.

ടി.രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി, മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി, ഹിന്ദി- മലയാളം ഇംഗ്ലീഷ് ഡിക്ഷ്ണറി, സംക്ഷിപ്ത ശബ്ദതാരാവലി, ദേശമഹാനിഘണ്ടു തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമായ ഡിക്ഷ്ണറികള്‍ മേളയുടെ ഭാഗമായി വില്പനക്കെത്തുന്നു.

സമഗ്രവും ആധികാരികവും വിശ്വസനീയവുമായ ഡി സി ബുക്‌സ് തയ്യാറാക്കിയ ഡിക്ഷ്ണറികള്‍ കാലോചിതമായ മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. വാങ്ങുമ്പോള്‍ ഡി സി ബുക്‌സ് ഹോളോഗ്രാം നോക്കിവാങ്ങുക, വിശ്വാസ്യത ഉറപ്പു വരുത്തുക.

Comments are closed.