DCBOOKS
Malayalam News Literature Website

കുരുന്നുകള്‍ക്കു സമ്മാനിക്കൂ വായനയുടെ പുതുലോകങ്ങള്‍!

വീണ്ടുമൊരു ശിശുദിനം കൂടി വരവായ്. എങ്ങനെ ഒരു നല്ല പൗരനാകാം? കേവലം സ്‌കൂള്‍വിദ്യാഭ്യാസം കൊണ്ടു മാത്രം അതിനു സാധ്യമാകുമോ? ഇല്ല, അതിന് പരന്ന വായന വേണം, വിശാലമായ കാഴ്ചപ്പാടുകളുണ്ടാകണം. ലോകപരിചയം ഉണ്ടാകണം.ഈ വര്‍ഷം ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും അറിവുനേടാനുമായി നിരവധി കൃതികള്‍ മാങ്കോ-മാമ്പഴം ഇംപ്രിന്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹാരിപോട്ടര്‍, ഡയറി ഓഫ് വിംപി കിഡ്, പേഴ്‌സി ജാക്‌സണ്‍, റോള്‍ഡ് ഡാള്‍, സുധാ മൂര്‍ത്തി, റസ്‌കിന്‍ ബോണ്ട്, ഡോര്‍ക്ക് ഡയറീസ്, ജെറോണിമോ സ്റ്റില്‍ട്ടണ്‍ തുടങ്ങി വ്യത്യസ്ത സീരീസുകളിലായി നിരവധി പുസ്തകങ്ങളാണ് കുട്ടിവായനക്കാരെ കാത്തിരിക്കുന്നത്. മലയാളത്തിലെ പ്രിയഎഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തുന്ന 12 പുസ്തകങ്ങടങ്ങുന്ന  കഥാമാലിക സമ്മാനപ്പെട്ടിയും അതോടൊപ്പം പ്രശസ്ത ഹിന്ദി ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനുമായ ഗുല്‍സാര്‍ എഴുതിയ ബോസ്‌കിയുടെ കപ്പിത്താനമ്മാമന്‍ എന്ന കഥാപുസ്തകം സൗജന്യമായി സ്വന്തമാക്കാനുള്ള അവസരവും ഇപ്പോള്‍ ലഭ്യമാണ്.

ഈ മഹാമാരിയുടെ നാളുകളില്‍, അപ്രതിക്ഷിതമായി വീണുകിട്ടിയ അവധി ദിനങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു അമൂല്യ സമ്മാനം നമുക്കും കരുതി വയ്ക്കാം ഡിസി ബുക്‌സിലൂടെ! 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ ; 9947055000, 9745604874

ഓഫറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

കഥാമാലിക സമ്മാനപ്പെട്ടി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.