DCBOOKS
Malayalam News Literature Website

ആനന്ദിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!

നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. മലയാളനോവല്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി തുടരുന്ന ആനന്ദ് ചെറുകഥയുടെ മേഖലയിലും ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആനന്ദിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ രചനകളും ഈ വാരം 20% വിലക്കുറവില്‍ സ്വന്തമാക്കാം.

ചിന്തകന്‍ കൂടിയായ ആനന്ദ് നോവലുകളിലായാലും കഥകളിലായാലും തന്റെ ചരിത്ര ദര്‍ശനം അവതരിപ്പിക്കന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികള്‍ ചരിത്രത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത് എന്നുപറയേണ്ടിവരും. മനുഷ്യന്റെ ദുരന്തത്തെപ്പറ്റിയും അവന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥത്തെപ്പറ്റിയുമുളള സമസ്യകളില്‍ അവ എത്തി നില്‍ക്കാറുണ്ട്.

 

Comments are closed.