DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ ജീവന്‍ ജോബ് തോമസ്

മലയാളത്തിലെ ശ്രദ്ധേയനായ ശാസ്ത്ര എഴുത്തുകാരനും നോവലിസ്റ്റുമാണ് ജീവന്‍ ജോബ് തോമസ്ജീവന്‍ ജോബ് തോമസിന്റെ വിശ്വാസത്തിന്റെ ശരീരശാസ്ത്രംപരിണാമസിദ്ധാന്തം: പുതിയ വഴികള്‍, കണ്ടെത്തലുകള്‍രതിരഹസ്യംമരണത്തിന്റെ ആയിരം മുഖങ്ങള്‍ എന്നീ പഠനങ്ങളും നിദ്രാമോഷണംതേനീച്ചറാണി എന്നീ നോവലുകളുമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ശാസ്ത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജീവന്‍ ജോബ് തോമസിന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ഡോ.സി.പി മേനോന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

1979-ല്‍ പെരുമ്പാവൂരിനടുത്ത് വെങ്ങോലയില്‍ ജനിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, ഡോ. സി.പി. മേനോന്‍ സ്മാരക അവാര്‍ഡ്  എന്നിവ നേടിയിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ജീവന്‍ ജോബ് തോമസിന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.