DCBOOKS
Malayalam News Literature Website

കെ.എം.ചുമ്മാർ അന്തരിച്ചു

പാലാ : സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനും കോൺഗ്രസ്  നേതാവുമായിരുന്ന കെ.എം.ചുമ്മാർ (88) അന്തരിച്ചു. ചരിത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ, അധ്യാപകൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1989മുതൽ 1996വരെ കെ.പി.സി.സി. അംഗമായിരുന്നു. കോൺഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് എണ്ണമറ്റ പഠന ക്ലാസുകളും പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായി രണ്ടുതവണ പ്രവർത്തിച്ചിട്ടുണ്ട്.‘ഇ.എം.എസിന്റെ ഇസം’, ‘സഖാവ് കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്’, ‘ഇ.എം.എസിനും മാർക്സിസ്റ്റ് പാർട്ടിക്കുമെതിരേ’, ‘മാർക്സിസ്റ്റ് പാർട്ടിയും ആദർശനിഷ്ഠയും’, ‘കേരള കോൺഗ്രസ് എങ്ങോട്ട്’, ‘ക്വിറ്റിന്ത്യാസമരവും കമ്യൂണിസ്റ്റ് പാർട്ടിയും’, ‘കോൺഗ്രസ് കേരളത്തിൽ’, ‘തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം’ തുടങ്ങിയവയാണ് പ്രധാനകൃതികൾ.

Comments are closed.