DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ മനോജ് കുറൂര്‍

മലയാളത്തിലെ ശ്രദ്ധേയരായ ഉത്തരാധുനിക കവികളില്‍ ഒരാള്‍, മികച്ച ഒരു ചെണ്ട വിദ്വാന്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനുമായ മനോജ് കുറൂരാണ് ഈ വാരം ഡിസി ബുക്‌സ് Author In Focus- ല്‍.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

1971 ൽ കോട്ടയത്തിനടുത്ത് കുറൂര്‍ ഇല്ലത്ത് വാസുദേവന്‍‍‌ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായി ജനനം. മുത്തച്ഛന്‍ കുറൂര്‍‍ വാസുദേവന്‍‍‌ നമ്പൂതിരി കഥകളിയിലെ താടി വേഷങ്ങള്‍ക്ക് പ്രശസ്തനായിരുന്നപ്പോൾ, അച്ഛൻ കുറൂര്‍ ചെറിയ വാസുദേവന്‍‍‌ നമ്പൂതിരി കഥകളിചെണ്ടയിലാണ് സാന്നിധ്യം ഉറപ്പിച്ചത്. അച്ഛനിൽ നിന്ന് തായമ്പകയും കഥകളിമേളവും അഭ്യസിച്ചു. കോട്ടയം ബസേലിയസ് കോളേജ്, ചങ്ങനാശേരി എസ് ബി കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. താളസംബന്ധമായ വിഷയത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഗവേഷണം നടത്തി. ഹരിണി സ്വയംവരം തുള്ളലിലെ താള ശില്‍പ്പങ്ങളള്‍ ( M .Phil‍), നാടോടി താളങ്ങള്‍‍ മലയാള കവിതയില്‍ (P.hd‍) എന്നി ഗവേഷണ പഠനങ്ങല്‍ ശ്രദ്ധേയങ്ങളാണ്. 1997 ൽ പന്തളം എൻ.എസ്. എസ് കോളേജിൽ‍ മലയാളം അദ്ധ്യാപകനായി ചേർന്നു.

കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്, എസ്ബിടി കവിതാ അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്, റേഡിയോ മിര്‍ച്ചി ലിറിസിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഞങ്ങള്‍ പ്രസിദ്ധീകരിച്ച കൃതികള്‍

കവിത

  • കോമാ
  • കവിതകള്‍

പഠനം

  • നിറപ്പകിട്ടുള്ള നൃത്തസംഗീതം

നോവല്‍

  • നിലം പൂത്തു മലര്‍ന്ന നാള്‍
    മുറിനാവ്

Comments are closed.