DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ കെ.പി. രാമനുണ്ണി

ഡിസി ബുക്‌സ് Author In Focus-ൽ ഈ വാരം കഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണി. മലയാളചെറുകഥ അമൂര്‍ത്ത ദാര്‍ശനികതയില്‍നിന്ന് മൂര്‍ത്തയാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചുവരുന്നതിന്റെ നിശിതസാക്ഷ്യങ്ങളാണ് കെ.പി. രാമനുണ്ണിയുടെ കഥകള്‍. ദൈനംദിനജീവിതസന്ദര്‍ഭങ്ങളില്‍ നിന്നാണ് പ്രാഥമിക മനുഷ്യവാസനകളുടെ ഈ പരുഷപ്രപഞ്ചം രാമനുണ്ണി പടുത്തുയര്‍ത്തുന്നത്. രാമനുണ്ണിയുടെ രചനകളെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും ഈ വാരം കൂടുതലായി അറിയാം Author In Focus-ലൂടെ.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

1955ല്‍ പൊന്നാനിയില്‍ ജനിച്ചു. കരുമത്തില്‍ പുത്തന്‍വീട്ടില്‍ ജാനകിയമ്മ, പാട്ടാറപ്പറമ്പില്‍ ദാമോദരന്‍ നായര്‍ എന്നിവര്‍ മാതാപിതാക്കള്‍. ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരും മാധ്യമം ആഴ്ചപ്പതിപ്പിന്റെ മാഗസിന്‍ എഡിറ്ററും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്ററുമായിരുന്നു. ഇപ്പോള്‍ മലയാളം യൂണിവേഴ്സ്റ്റിയില്‍ അഡ്ജക്ന്റ് പ്രൊഫസറാണ്. പതിനൊന്ന് കഥാസമാഹാരങ്ങളും മൂന്ന് നോവലുകളും അഞ്ച് ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭാരതീയ ഭാഷാപരിഷത്ത് ദേശീയ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, സി.വി. ശ്രീരാമന്‍ സ്മാരക അയനം അവാര്‍ഡ്, ടി.വി. കൊച്ചുബാവാ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ഡല്‍ഹി കഥാ അവാര്‍ഡ്, ബഹ്‌റിന്‍ കേരളീയസമാജം അവാര്‍ഡ്, എ.പി. കളയ്ക്കാട് അവാര്‍ഡ്, സൗദി അറേബ്യ സദ്ഭാവന അവാര്‍ഡ്, സമസ്ത കേരള സാഹിത്യപരിഷത്ത് സമ്മാനം, കൈരളി അവാര്‍ഡ്, എന്നിവ ലഭിച്ചു.

സൂഫി പറഞ്ഞ കഥ എന്ന നോവല്‍ ഇംഗ്ലിഷ്, ഫ്രഞ്ച്, അറബി , ഹിന്ദി, തമിഴ്, കന്നട, ബംഗാളി, തെലുങ്ക്, കൊങ്കിണി എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സൂഫി പറഞ്ഞ കഥ സിനിമയായി പുറത്തിറങ്ങി. ഭാര്യ: രാജി, മകള്‍: ശ്രീദേവി.

പ്രധാന കൃതികള്‍
നോവല്‍
സൂഫി പറഞ്ഞ കഥ
ചരമവാര്‍ഷികം
ജീവിതത്തിന്റെ പുസ്തകം
ദൈവത്തിന്റെ പുസ്തകം
കഥ
കുര്‍ക്‌സ്
തിരഞ്ഞെടുത്ത കഥകള്‍
പ്രകാശം പരത്തുന്ന ആങ്കുട്ടി
ജാതി ചോദിക്കുക
തന്തപ്പറത്തെയ്യം
എന്റെ പ്രിയപ്പെട്ട കഥകള്‍
ഫോക്‌സോ

വിധാതാവിന്റെ ചിരി
വേണ്ടപ്പെട്ടവന്റെ കുരിശ്
പുരുഷവിലാപം

തിരക്കഥ
സൂഫി പറഞ്ഞ കഥ
സ്മരണ
ജീവിതം ഒരു ആര്‍ത്തിക്കാരന്റെ കയ്യില്‍

ലേഖനസമാഹാരം

ക്രിമിനല്‍ കുറ്റമാകുന്ന രതി
ശീര്‍ഷാസനം
അനുഭവം ഓര്‍മ യാത്ര
മനസ്സ്, മലയാളം

 

 

Comments are closed.