DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം ഇ സന്തോഷ് കുമാർ

E. Santhosh Kumar
E. Santhosh Kumar

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ യുവ കഥാകൃത്തുക്കളില്‍ പ്രമുഖനായ ഇ സന്തോഷ്‌കുമാറാണ് ഈ വാരം ഡിസി ബുക്‌സ് Author In Focus -ല്‍ . മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. കഥയുടെ വിത്ത് ഉള്ളില്‍ കുടുങ്ങിയൊരാള്‍ താന്‍ ജീവിക്കുന്ന ലോകവുമായി നടത്തുന്ന പലതരം വിനിമയങ്ങളാണ് ഇ സന്തോഷ് കുമാറിന്റെ രചനാലോകം. ഇ.സന്തോഷ് കുമാർ എഴുതുന്ന ലേഖനങ്ങള്‍, അദ്ദേഹവുമായി പ്രമുഖ എഴുത്തുകാര്‍ നടത്തുന്ന അഭിമുഖങ്ങള്‍, അദ്ദേഹത്തിന്റെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട ആസ്വാദകക്കുറിപ്പുകള്‍ തുടങ്ങി നിരവധി ലേഖനങ്ങളും Author In Focus ല്‍ ഉണ്ടാകും. പ്രിയ വായനക്കാർക്കായി അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കിയുള്ള വ്യത്യസ്ത മത്സരങ്ങളും ഡിസി ബുക്‌സ് സംഘടിപ്പിക്കുന്നുണ്ട്.

  • 1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തിൽ ജനനം
    പിതാവ് ഗോവിന്ദൻ കുട്ടി, മാതാവ് വിജയലക്ഷ്മി
    ഭാര്യ രോഷ്നി , മക്കൾ അമൽ ലക്ഷ്മി
  • വിദ്യാഭ്യാസം പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ്
    തൊഴിൽ നാഷണൽ ഇൻഷുറൻസ് കമ്പനി റീജിയണൽ മാനേജർ
  • കൃതികൾ – കഥകൾ
  • ഗാലപ്പോസ്
    മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു
    ചാവുകളി
    മൂന്നു വിരലുകൾ
    നീചവേദം
    കഥകൾ
    നാരകങ്ങളുടെ ഉപമ
  • നോവൽ
  • അമ്യൂസ്മെന്റ് പാർക്ക്
    വാക്കുകൾ
    തങ്കച്ചൻ മഞ്ഞക്കാരൻ
    അന്ധകാരനഴി
    കുന്നുകൾ നക്ഷത്രങ്ങൾ
  • പരിഭാഷ
  • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ, പാപ്പിയോൺ (2004)
  • ബാലസാഹിത്യം
  • കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (2008)
  • പുരസ്കാരങ്ങൾ
  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
    വി. പി. ശിവകുമാർ കേളി അവാർഡ്, 2006
    ടി. പി. കിഷോർ അവാർഡ്, 2006
    ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006
    കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)
    അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)
    കഥകൾ എന്ന സമാഹാരത്തിന് കേസരി നായനാര്‍ കഥാ പുരസ്കാരം – 2014

ഇ സന്തോഷ്‌ കുമാറിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി സന്ദർശിക്കുക

Comments are closed.