DCBOOKS
Malayalam News Literature Website

നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന ഡാന്‍ ബ്രൗണ്‍ മാജിക്ക് വീണ്ടും!

വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന നിലയില്‍ പുസ്തകത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍ കഴിവുള്ള ജാലവിദ്യക്കാരനാണു അമേരിക്കൻ എഴുത്തുകാരൻ ഡാന്‍ ബ്രൗണ്‍. നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന അദ്ദേഹത്തിന്റെ  ഡാ വിഞ്ചി കോഡ്, ലോസ്റ്റ് സിംബല്‍,
മാലാഖമാരും ചെകുത്താന്മാരും, ഇൻഫർണോ, ഒറിജിൻ എന്നീ 4  പുസ്തകങ്ങള്‍ ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഒന്നിച്ച് സ്വന്തമാക്കാം.

ചരിത്രവും വസ്തുതകളും യാഥാര്‍ത്ഥ്യവും യഥോചിതം കലര്‍ന്ന, സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനാകാത്ത ഒരു മായികലോകത്തുനിന്നുകൊണ്ടാണ് ഡാന്‍ ബ്രൗണ്‍ തന്റെ നോവലുകള്‍ ആഖ്യാനം ചെയ്യുന്നത്.വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന നിലയില്‍ പുസ്തകത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍ കഴിവുള്ള ജാലവിദ്യക്കാരനാണു അദ്ദേഹം. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌൺ ഏറെ വിവാദങ്ങളുണ്ടാക്കിയ ദ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെയാണ് പ്രശസ്തനായത്. 54 ഭാഷകളിലായി 200 ദശലക്ഷക്ഷത്തിലധികം കോപ്പികൾ ഇദ്ദേഹത്തിന്റെതായി ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

പുസ്തക്കൂട്ടം ഓര്‍ഡര്‍ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യൂ

ഡാന്‍ ബ്രൗണിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.