DCBOOKS
Malayalam News Literature Website
Rush Hour 2

ഡി സി കിഴക്കെമുറിയുടെ ഇരുപത്തിമൂന്നാം ചരമവാർഷികം; അനുസ്മരണ പ്രഭാഷണം ജനുവരി 25 ന്

കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടേയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറിയുടെ  (1914-1999) ഇരുപത്തിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ പ്രഭാഷണം ജനുവരി 25 ന്. വൈകുന്നേരം നാല് മണിക്ക് കോട്ടയം ഡി സി ബുക്സ് ആസ്ഥാനത്തെ സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ നിരൂപകനും, പുസ്തക ചരിത്രകാരനുമായ പി.കെ.രാജശേഖരന്‍  ‘മലയാള പുസ്തകത്തിന്റെ രണ്ടര നൂറ്റാണ്ട്’ എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 പേര്‍ക്ക് മാത്രമാകും പ്രവേശനം. എല്ലാവര്‍ക്കും ഓണ്‍ലൈനായി തത്സമയം പരിപാടിയില്‍ പങ്കാളികളാകാം.

Comments are closed.