DCBOOKS
Malayalam News Literature Website

ആട്ടിപ്പായിച്ചാലും അകന്നുപോകാത്തവള്‍

ആദില കബീറിന്റെ ‘അവര്‍ണ്ണ’ എന്ന കവിതാസമാഹാരത്തെക്കുറിച്ച് പി.പി.രാമചന്ദ്രന്‍ എഴുതിയത്

മലയാളപ്പെണ്‍മയെ കുലസ്ത്രീ കളുടെ ചട്ടം പഠിപ്പിക്കാന്‍ തോട്ടിയും കോലുമായി മൃഗശിക്ഷകന്മാരിറങ്ങുന്ന കെട്ടകാലത്താണ് ആദില കവിതയു മായി വരുന്നത്. കവിതയ്ക്കാകട്ടേ, ചരിത്രത്തില്‍ ചട്ടം തെറ്റി നടന്ന ശീല മേയുള്ളൂ. ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന ആഹ്വാനം പോലും സ്വയമേവ ഒരു കവിതയാണ്. അതിനാല്‍ ചട്ടം ലംഘി ച്ചുകൊണ്ട് ആദില താന്‍ കവിയാ ണെന്നും കുലസ്ത്രീയല്ലെന്നും പ്രഖ്യാപിക്കുന്നു.

Textകവിതയിലെ പെണ്‍മൊഴി പ്രാഥമികമായി അവളുടെ മെയ്യാണ്. ഉയിരും ഉറവയും ഉര്‍വ്വരതയുമുള്ള ഉടല്‍ മൊഴിയാണ്. നര്‍ത്തകിക്ക് ശരീരം എന്നപോലെ അവളുടെ ഉടല്‍തന്നെ ഭാഷയും ഭാവനയുമാകുന്നു. ഉടലിനെക്കുറിച്ച് എന്തെഴുതിയാലും അത് ഉയിരിനെക്കുറിച്ചുള്ളതായിത്തീരും. മെയ്ത്തനിമയെക്കുറിച്ച് എത്ര പറ ഞ്ഞിട്ടും മതിവരാത്ത ആ മൊഴിവഴി യാണ് ആദിലയുടെ കവിതയും.

കവിതയുടെ സവര്‍ണ്ണ (കുലസ്ത്രീ) പാരമ്പര്യത്തെ താന്‍ പിന്‍പറ്റുന്നില്ല എന്ന ഉച്ചത്തിലുള്ള ഒരു പ്രഖ്യാപനമാണ് ‘അവര്‍ണ്ണ’ എന്ന ശീര്‍ഷകം. ഒരു തെരുവുപെണ്ണിന്റെ വൈരൂ
പ്യമാര്‍ന്ന ഉടല്‍വടിവിനെ വര്‍ണ്ണിച്ചു കൊണ്ടാണ് തുടക്കം. സവര്‍ണ്ണ കാല് പനികതയുടെ സൗന്ദര്യമാനദണ്ഡ ങ്ങളെ എതിര്‍ദിശയില്‍നിന്ന് ആക്രമി ക്കുന്ന വിധത്തിലാണ് അവര്‍ണ്ണയെ അവതരിപ്പിക്കുന്നത്.

ആരുമില്ലാത്തവളും ആര്‍ക്കും വേണ്ടാത്തവളുമായ ഒരുവള്‍. ഉപയോഗിച്ച് തെരുവില്‍ വലിച്ചെറിയപ്പെട്ട ഒരു പെണ്ണുടല്‍. പാതയോരത്ത് ഇളിച്ചുകൊണ്ട് ചത്തുകിടക്കുകയാണ് അവള്‍. അവളുടെ കവച്ചുവെച്ച കാലിനിടയില്‍നിന്ന് ഒരു കുഞ്ഞ് പുറത്തേക്ക് തല നീട്ടുന്നുണ്ട്. ജനിയും മൃതിയും മുഖാമുഖം നില്‍ക്കുന്ന ഈ ഭീകരദൃശ്യത്തിനു സാക്ഷിയാണ് കവി. ആ സാക്ഷിമൊഴിയാണ് കവിത. ‘തെരുവില്‍ ചത്ത പെണ്ണിന്റെ മുല ചപ്പിവലിക്കുന്ന നരവര്‍ഗ്ഗ നവാതിഥി’യെപ്പറ്റി അക്കിത്തം എഴുതിയത് ഇരുപതാം നൂറ്റാണ്ടിലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആ നരവര്‍ഗ്ഗ നവാതിഥിയുടെ പിന്‍തലമുറയെ നമ്മുടെ കവിതയില്‍ കാണാം എന്നതിന് ദൃഷ്ടാന്തമാണ് ആദിലയുടെ ‘അവര്‍ണ്ണ’.

തെറിച്ചവളുടെയും പിഴച്ചവളുടെയും പക്ഷത്താണ് താനെന്ന് സ്പഷ്ടമാക്കാന്‍ ഓരോ കവിതയിലും കവി വെമ്പുന്നതായി തോന്നും. നേരിട്ട് പച്ചയായും പരോക്ഷമായി പ്രതീകഭാഷയിലും ഇതേ പ്രമേയം പരിചരിക്കുന്ന നിരവധി കവിതകള്‍ ഈ സമാഹാരത്തില്‍ കാണാം. പ്രണയമാണ് ഏറ്റവും സര്‍ഗ്ഗാത്മകമായ ജീവിതാവിഷ്‌കാരം. പ്രണയമാണ് അവള്‍ക്ക് ചിറകും ആകാശവും
നല്‍കുന്നത്. ഭാഷയും ഭാവനയും നല്‍കുന്നത്. പ്രണയം ഇണയോടുമാത്രമാകണമെന്നില്ല. ഇണക്കമുള്ള എന്തിനോടുമാകാം. ഇഷ്ടവിഷയം പഠിക്കുന്ന പഠിതാവിന് തന്റെ പഠനവസ്തുവുമായുള്ള ഗാഢപ്രേമത്തെ പ്രതീകാത്മകമായി ആവിഷ്‌കരിക്കുന്ന കവിതയാണ് കഥാവശേഷന്‍. പാതി വായിച്ച പുസ്തകത്തില്‍ വെച്ച താള്‍ക്കുറി (ബുക് മാര്‍ക്ക്) പോലെ പുസ്തകത്തിലെ കഥാസന്ദര്‍ഭത്തില്‍ പ്രവേശിച്ച വായനക്കാരി കഥയിലെ നായകനായ പിയാനിസ്റ്റുമായി ശരീരവും മനസ്സും പങ്കിട്ട് നിര്‍വൃതിയടയുകയാണ്. കഥയേത് ജീവിതമേ
തെന്ന് തിരിച്ചറിയാനാവാത്ത വിധം കഥാപാത്രവും വായനക്കാരിയും താദാത്മ്യം പ്രാപിക്കുന്ന ഒരു പ്രണയക്കുറിപ്പാണിത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.