DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ എന്‍.എസ്.മാധവന്‍

N. S. Madhavan
N. S. Madhavan

മലയാള ചെറുകഥാസാഹിത്യത്തിന് നവീനമായ ഒട്ടേറെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ എഴുത്തുകാരന്‍ എന്‍ എസ് മാധവനാണ് ഈ വാരം Author In Focus-ൽ. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

മലയാള സാഹിത്യത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകള്‍ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കഥാകൃത്തുക്കളിലൊരാളായി എന്‍.എസ്.മാധവന്‍ പരിഗണിക്കപ്പെടുന്നു.  അതുവരെയും കഥാസാഹിത്യത്തിന് അപരിചിതമായിരുന്ന കഥനരീതികളും വിഷയങ്ങളും അദ്ദേഹം സാഹിത്യമണ്ഡലത്തിന് പരിചയപ്പെടുത്തി നല്‍കി.

എഴുത്തുകാരനെ കുറിച്ച്

1948-ല്‍ എറണാകുളത്ത് ജനനം. 1975-ല്‍ ഐ.എ.എസ്. ലഭിച്ചു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു. 1970-ല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാതൃഭൂമി നടത്തിയ ചെറുകഥാമത്സരത്തില്‍ ‘ശിശു’ എന്ന കഥ ഒന്നാം സമ്മാനം നേടി. ഹിഗ്വിറ്റയ്ക്ക് കേരളസാഹിത്യ അക്കാദമി, ഓടക്കുഴല്‍ തുടങ്ങിയ അവാര്‍ഡുകളും മികച്ച ഒറ്റ കഥകള്‍ക്കുള്ള മള്‍ബറി, പത്മരാജന്‍, വി.പി. ശിവകുമാര്‍ സ്മാരക ‘കേളി’ തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പുറമേ ദില്ലിയിലെ ‘കഥ’ പ്രൈസിനായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാന കൃതികള്‍
കഥകള്‍
ചൂളൈമേടിലെ ശവങ്ങള്‍, ഹിഗ്വിറ്റ, തിരുത്ത്, പര്യായകഥകള്‍, അര്‍ത്ഥനാരീകാണ്ഡം, നിലവിളി, എന്റെ പ്രിയപ്പെട്ട കഥകള്‍, എന്‍.എസ്.മാധവന്റെ കഥകള്‍ സമ്പൂര്‍ണ്ണം, പഞ്ചകന്യകകള്‍
യാത്രാവിവരണം
മൂന്നു യാത്രകള്‍
നാടകം
രണ്ടു നാടകങ്ങള്‍
നോവല്‍
ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
സാഹിത്യ നിരൂപണം
പുറം മറുപുറം

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്‍ എസ് മാധവന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.