DCBOOKS
Malayalam News Literature Website

കോവിഡ് കാലം സമൂഹത്തിന് നല്‍കുന്ന സന്ദേശം: ‘ശരീര ദൂര’ വുമായി കെ പി രാമനുണ്ണി

കോവിഡ് മഹാമാരി മനുഷ്യാവസ്ഥയില്‍ വലിയതോതില്‍ മാറ്റം വരുത്തിയെന്നും
രണ്ടാം ലോക മഹായുദ്ധം പോലും കോവിഡ് മഹാമാരി പോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചിട്ടില്ലെന്നും കെ പി രാമനുണ്ണി. മനുഷ്യ നാഗരികതയെ തന്നെ തകിടം മറിച്ച ചരിത്ര വിഛേദമാണ് കോവിഡ് മഹാമാരി ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ ഏറ്റവും പുതിയ പുസ്തകം ‘ശരീര ദൂര’ ത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒരു
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം
വ്യക്തമാക്കിയത്. സാഹിത്യത്തിലും കോവിഡ് വലിയ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചെന്നും കെ പി രാമനുണ്ണി പറഞ്ഞു.

കോവിഡ് മഹാമാരി സൃഷ്ടിച്ച മനുഷ്യചരിത്രവിച്ഛേദത്തെ ഇന്ത്യയില്‍ ആദ്യമായി ആവിഷ്‌കരിച്ച നാല് രചനകള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ് കെ പി രാമനുണ്ണിയുടെ ‘ ശരീരദൂരം‘.  ഡിസി ബുക്‌സാണ് പ്രസാധകര്‍.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.