DCBOOKS
Malayalam News Literature Website

കൊറോണ; ഐസൊലേഷനില്‍ കഴിഞ്ഞ നിമിഷങ്ങള്‍ പങ്കുവെച്ച് ടോം ഹാങ്ക്‌സ്

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും നടിയും ഭാര്യയുമായ റിറ്റ വില്‍സണും കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത ചലച്ചിത്രലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന ടോം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഭാര്യ ഐസൊലേഷനില്‍ തുടരുകയാണ്.

ഇപ്പോഴിതാ ഐസൊലേഷനില്‍ കഴിഞ്ഞ അനുഭവങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു ടൈപ്പ് റൈറ്ററിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഐസൊലേഷനില്‍ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നത്.

‘ദിവസങ്ങള്‍ നീണ്ട ഐസൊലേഷന്‍ ജീവിതം നിത്യജീവിതത്തില്‍ ആവശ്യമായ പലതും പഠിപ്പിച്ചു. അലക്കിയ തുണി മടക്കിവയ്ക്കാനും ഭക്ഷണമുണ്ടാക്കാനും പഠിച്ചു. ഐസൊലേഷനില്‍ ഇരുന്ന സമയം ചെലവഴിച്ചത് ഈ ടൈപ്പ് റൈറ്ററിനൊപ്പമായിരുന്നു’- ടോം ഹാങ്ക്‌സ് ട്വിറ്ററില്‍ കുറിച്ചു.

Comments are closed.