DCBOOKS
Malayalam News Literature Website
Rush Hour 2

ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ – മരിയ’; കവർച്ചിത്ര പ്രകാശനം നാളെ

ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കന്യാ-മരിയ’ യുടെ കവർച്ചിത്ര പ്രകാശനം നാളെ (29, ശനി, 2022) വൈകീട്ട് 5 ന് യുവ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിലൂടെ നിർവഹിക്കുന്നു. മലയാളികള്‍ക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച ‘റൂത്തിന്റെ ലോകം’ , ‘കോഫി ഹൗസ്’, ‘ഹൈഡ്രാഞ്ചിയ’ , ‘റെസ്റ്റ് ഇന്‍ പീസ്’ എന്നീ നോവലുകള്‍ക്ക് ശേഷം
ലാജോ ജോസിന്റേതായി പുറത്തിറങ്ങുന്ന നോവലാണ് ‘കന്യാ-മരിയ’. ഡി സി ബുക്‌സാണ് പ്രസാധകര്‍.

കോഴ വാങ്ങുന്നതിനെതിരെ സംസാരിച്ചതിന് വൈസ്‌ പ്രിൻസിപ്പൽ ആയിരുന്ന സിസ്റ്റർ മരിയയെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ ബാലഭവന്റെ ചുമതലയേൽക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവർത്തകർ. നല്ലൊരു സൗഹൃദത്തോടൊപ്പം ജീവിതം മാറിമറിയാൻ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവൾക്കറിയില്ലായിരുന്നു. 

Comments are closed.