DCBOOKS
Malayalam News Literature Website

ആമസോണിലെ വില്‍പ്പനയില്‍ ഇംഗ്ലിഷ് ബെസ്റ്റ് സെല്ലറുകളെ പിന്നിലാക്കി ഡി സി ബുക്‌സ് പുറത്തിറക്കിയ കോസ്‌മോസ് ഒന്നാം സ്ഥാനത്ത്


ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലെ വില്‍പ്പനയുടെ അളവുകോലായ ‘മൂവേഴ്‌സ് ആന്‍ഡ് ഷേക്കേഴ്‌സില്‍’ ഇംഗ്ലിഷ് പുസ്തകങ്ങളെ പിന്തള്ളി കോസ്‌മോസിന്റെ മലയാളം പതിപ്പ് ഇടംനേടി.  വില്‍പനയില്‍ 8,583% വര്‍ദ്ധനവ് നേടിയാണ് കോസ്‌മോസ് എന്ന പുസ്തകം ഈ നേട്ടം സ്വന്തമാക്കിയത്. കാള്‍ സാഗന്റെ വിഖ്യാത ശാസ്ത്രകൃതിയുടെ പരിഭാഷ ഡോ. വിവേക് പൂന്തിയിലാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. വിവര്‍ത്തനത്തിന്റെയും രൂപകല്പനയുടെയും മികവ് കൊണ്ട് വായനക്കാരുടെ പ്രശംസ നേടിയ കോസ്‌മോസ് കൈവരിച്ചനേട്ടം മലയാളകൃതികള്‍ക്ക് അപൂര്‍വ്വം മാത്രം സിദ്ധിക്കുന്നതാണ്. 2020-ലെ എഫ്.ഐ.പി പുരസ്‌കാര
വും കോസ്‌മോസിന് ലഭിച്ചിരുന്നു.

ദി മാജിക് ഓഫ് തിങ്കിങ് ബിഗ്, ധര്‍മ്മ ഡീകോഡിങ് ദ് എപിക്‌സ് ഫോര്‍ എ മീനിങ്ഫുള്‍ ലൈഫ് എന്നീ പുസ്തകങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത്.

പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സാഗൻ കോസ്‌മോസ്
എന്ന കൃതിയിലൂടെ  ഒരുക്കുന്നത്. വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.