DCBOOKS
Malayalam News Literature Website

കൊറോണ ഭീതിയില്‍ ഹോളിവുഡ്; നിരവധി ചിത്രങ്ങള്‍ റിലീസ് മാറ്റി

 

ലോകരാജ്യങ്ങള്‍ ഒന്നാകെ കൊറോണ ഭീഷണിയുടെ നിഴലിലായതോടെ ചലച്ചിത്ര വിപണിയും കനത്ത തിരിച്ചടിയാണ് നേരിടുന്നത്. നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് ഇതോടകം റിലീസ് മാറ്റിവെച്ചത്.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9, എ ക്വയറ്റ് പ്ലേസ് 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, ദ് ന്യൂ മൂട്ടന്റ്‌സ്, പീറ്റര്‍ റാബിറ്റ് 2, മുളാന്‍ എന്നീ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിയത്. ബ്രഹ്മാണ്ഡ ചിത്രമായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 റിലീസ് ഒരു വര്‍ഷത്തേയ്ക്ക് നീട്ടാനാണ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം മെയ് 22നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ റിലീസ് അടുത്ത വര്‍ഷം ഏപ്രില്‍ 2 നാണ്.

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ എഴുപതിനായിരം തിയറ്ററുകളാണ് അടഞ്ഞുകിടക്കുന്നത്. സൗത്ത് കൊറിയ, ഇറ്റലി, സിംഗപ്പൂർ, അമേരിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളിലും സമാനമായ അന്തരീക്ഷമാണ്. ആഗോള കല‌ക്‌ഷനെ ബാധിക്കുമെന്ന ഭീതിയാണ് റിലീസ് നീട്ടാൻ കാരണം.

റിലീസ് മാറ്റിയ ചിത്രങ്ങള്‍ പുതിയ റിലീസ് തിയതി
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 ഏപ്രില്‍ 2, 2021
എ ക്വയറ്റ് പ്ലേസ് ഹഹ പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
നോ ടൈം ടു ഡൈ നവംബര്‍ 25, 2020
ദ് ന്യൂ മൂട്ടന്റ്‌സ് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
പീറ്റര്‍ റാബിറ്റ് 2 ആഗസ്റ്റ് 7, 2020
മുളാന്‍ പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
ആന്‍ഡ്‌ലേര്‍സ് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല

Comments are closed.