DCBOOKS
Malayalam News Literature Website

ഉമ്മന്‍ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകള്‍ ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകള്‍’ പ്രകാശനം ചെയ്തു

പി.റ്റി. ചാക്കോയുടെ ഏറ്റവും പുതിയ പുസ്തകം ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകള്‍’  ശശി തരൂര്‍ എം പി മുൻ അംബാസഡർ വേണു രാജാമണിക്കു നൽകി പ്രകാശനം ചെയ്തു.

ജനങ്ങൾക്കും ജനാധിപത്യത്തിനും ഉമ്മൻചാണ്ടി ചെയ്ത സേവനങ്ങൾ വലുതാണെന്നു തരൂർ പറഞ്ഞു. ജനകീയത വ്യക്തിത്വത്തിന്റെ ഭാഗമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്നായിരുന്നു വേണു രാജാമണിയുടെ പ്രതികരണം. കാര്‍ട്ടൂണിസ്റ്റ് പ്രസന്നകുമാര്‍, ദിനമലര്‍ ന്യൂസ് എഡിറ്റര്‍ ജി.വി.രമേശ്കുമാര്‍, പി.ടി.ചാക്കോ, വീണാനായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകളാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. ചെറുനര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ഈ പുസ്തകം കുഞ്ഞൂഞ്ഞു കഥകള്‍ പമ്പരയിലെ മൂന്നാംഭാഗം കൂടിയാണ്. ദുരിതങ്ങള്‍ വാരിവിതറിയ ലോക്ഡൗണ്‍ കാലത്ത് ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുകയും അനേകായിരങ്ങളുടെ കണ്ണീരൊപ്പുകയും ചെയ്ത ജനകീയ നേതാവിനെ ഈ പുസ്തകത്തില്‍ കാണാം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.