DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ ഭരണഘടനാ ദിനം

ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അംഗീകരിച്ചതിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാദിനമായി ആചരിക്കുന്നു. ദേശീയ നിയമദിനം, സംവിധാന്‍ ദിവാസ് എന്നീ പേരുകളിലും ഈ ദിനാചരണം അറിയപ്പെടുന്നു. 1949 നവംബര്‍ 26-നാണ് ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ ഭരണഘടനക്ക് അംഗീകാരം നല്‍കിയത്. 2015 നവംബര്‍ 19-ന് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ നവംബര്‍ 26 ഭരണഘടനാദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനാശില്പിയായ ഡോ.ബി.ആര്.അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം കൂടിയായിരുന്നു 2015

Comments are closed.