DCBOOKS
Malayalam News Literature Website

സേതുവിന്റെ കൃതികളുടെ സമ്പൂര്‍ണ്ണശേഖരം ടെക്‌സാസ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍

പാണ്ഡവപുരവും അടയാളങ്ങളും മലയാളത്തിന് സമ്മാനിച്ച പ്രശസ്ത എഴുത്തുകാരന്‍ സേതുവിന് കടല്‍ കടന്ന് ഒരു ആദരം. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റി ലൈബ്രറി യിലുള്ള സേതുവിനെ മുഴുവന്‍ കൃതികളുടെയും ശേഖരമാണ് സന്തോഷകരമായ ഒരു കാഴ്ചയായി മാറിയിരിക്കുന്നത്.  സേതുവിന്റെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച എല്ലാ കൃതികളും ഇവിടെ ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്. സേതു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ആദ്യ നോവലായ നനഞ്ഞ മണ്ണിന്റെ കോപ്പി തന്റെ സ്വകാര്യശേഖരത്തില്‍ പോലുമില്ലെന്ന് സേതു പറയുന്നു. ഫയല്‍ കോപ്പിയുണ്ടായിരുന്നത് കഴിഞ്ഞ പ്രളയകാലത്ത് നഷ്ടപ്പെട്ടു. കേരളത്തിലെ ലൈബ്രറികളില്‍ ഇത്തരമൊരു കാഴ്ച അപൂര്‍വ്വമാണെന്നും  സേതു സൂചിപ്പിക്കുന്നു.

സേതുവിന്റെ സുഹൃത്തും എഴുത്തുകാരിയുമായ ജെയ്ന്‍ ജോസഫ് ടെക്‌സാസ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചപ്പോഴാണ് ഇവിടെ പുസ്തകശേഖരമുണ്ടെന്ന് അറിയുന്നത്.

Comments are closed.