DCBOOKS
Malayalam News Literature Website

കൊളംബോ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന് നാളെ തിരി തെളിയും

കൊളംബോ: 21-ാമത് കൊളംബോ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ നാളെ ആരംഭിക്കുന്നു. ശ്രീലങ്ക ബുക്ക് പബ്ലിഷേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 40 പ്രസാധകരുള്‍പ്പെടെ 450-ഓളം പ്രസാധകരാണ് പങ്കെടുക്കുന്നത്.

ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തരണ്‍ജിത് സിങ് സന്ധു, രവി ഡി സി(പബ്ലിഷര്‍- ഡി സി ബുക്‌സ്, മുന്‍ വൈസ് പ്രസിഡന്റ്-ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ്), ചൈനീസ് പ്രസാധക പ്രതിനിധികള്‍, ലൈബ്രറി കോണ്‍ഗ്രസ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകമേള ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബര്‍ 20 മുതല്‍ 29 വരെ കൊളംബോയിലെ ബന്ദാരനായകെ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇരുപത് വര്‍ഷമായി നടത്തിവരുന്ന ഈ മേള സജീവജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായ ബുക്ക് ഫെയറുകളിലൊന്നാണ്.

Comments are closed.