DCBOOKS
Malayalam News Literature Website
Rush Hour 2

‘കോഫി വിത്ത് ജോസഫ് അന്നംകുട്ടി ജോസ്’ ;തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ പ്രഖ്യാപിച്ചു

റേഡിയോ ജോക്കിയായും അഭിനേതാവായും എഴുത്തുകാരനായും സമൂഹമാധ്യമങ്ങളില്‍ യുവജനങ്ങളുടെ ഹരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസിനൊപ്പം സമയം ചെലവഴിക്കാനും സംസാരിക്കാനും വേണ്ടി ഡി സി ബുക്സ് ഒരുക്കിയ ‘കോഫി വിത്ത് ജോസഫ് അന്നംകുട്ടി ജോസി’ ലേക്ക്  തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ പ്രഖ്യാപിച്ചു. കെ കെ, തനുജ്, ധനേഷ് ഇ എം, ഡോ.ഷഫാസ് മുഹമ്മദ്, അഞ്ജു കൃഷ്ണന്‍, അഖിന, അനോഷ് മാത്യു, ഗായത്രി ബി മാമ്പ്ര, രാഹുല്‍ സി ആര്‍, അനു പൗലോസ്, മഹേഷ്, ദീപ, അനുപമ എസ്, അഭിനന്ദ് വി ആര്‍, സിനു മരിയ, അനു എ, കൃഷ്‌ണേന്ദു രമേശ്, പാര്‍വതി മോഹന്‍ എന്നിവരാണ് ‘കോഫി വിത്ത് ജോസഫ് അന്നംകുട്ടി ജോസി’ ലേക്ക്  തിരഞ്ഞെടുക്കപ്പെട്ടത്.

ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം ‘സ്‌നേഹം കാമം ഭ്രാന്ത്’ പ്രീബുക്ക് ചെയ്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് എഴുത്തുകാരനുമായി നേരിട്ട് സംവദിക്കാൻ ഡി സി ബുക്സിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.

ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ‘ദൈവത്തിന്റെ ചാരന്മാര്‍’ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘സ്നേഹം കാമം ഭ്രാന്ത്’. ഉള്ളില്‍ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങള്‍ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തേക്കാം, ചിലര്‍ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളില്‍ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങള്‍ക്ക് മനസ്സിലാകാതെ പോയേക്കാം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.