DCBOOKS
Malayalam News Literature Website

‘എന്റെ ക്രിസ്മസ് സാന്റ’; ഡി സി ബുക്സ് ചിത്രരചനാമത്സരത്തിൽ പങ്കെടുക്കൂ സമ്മാനം നേടൂ!

എത്രയെത്ര കഥകളും കേട്ടുകേള്‍വികളും ഓര്‍മ്മകളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നുപോകുന്നത്. എത്രയെത്ര സുന്ദരമായ മനോലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മള്‍ സഞ്ചരിക്കുന്നത്… നിങ്ങളുടെ ക്രിസ്മസ് സാന്റയെക്കുറിച്ചുള്ള ഓർമ്മകൾ ചിത്രങ്ങളാക്കാന്‍ തയ്യാറാണോ? എങ്കില്‍ ഡി സി ബുക്‌സ് ഒരുക്കുന്ന ചിത്രരചനാ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.

നിബന്ധനകള്‍

  • 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്
  • കുട്ടികള്‍ വരച്ച ചിത്രത്തില്‍ അവരുടെ പേര്, പഠിക്കുന്ന ക്ലാസ്സ്, അച്ഛന്റെ/അമ്മയുടെ ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം
  • ഡിസംബര്‍ 18 2023 മുതല്‍ 8 ജനുവരി 2024 വരെ ചിത്രങ്ങള്‍ സമര്‍പ്പിക്കാം
  • എല്ലാ ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഏല്‍പ്പിക്കാവുന്നതാണ്
  • ഞങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തീമിലുള്ള ചിത്രങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കൂ
  • വിധിനിര്‍ണ്ണയം അന്തിമമായിരിക്കും

വിജയികളാകുന്ന കുട്ടികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്. ഇന്ന് തന്നെ നിങ്ങളുടെ മനസ്സിലെ സാന്റയെ  വരച്ചോളൂ…

 

 

 

Comments are closed.