DCBOOKS
Malayalam News Literature Website

വ്യത്യസ്തമായ ഒരു ചിക്കന്‍ കുറുമ പരീക്ഷിക്കാം

ചിക്കന്‍ കുറുമ- ചേരുവകള്‍ (നാലു പേര്‍ക്കുള്ളത്)

1. ചിക്കന്‍ – 3/4 കിലോ, ഇടത്തരം കക്ഷണങ്ങളാക്കിയത്

2. സവാള- 1 1/2 കപ്പ്, നീളത്തില്‍ അരിഞ്ഞത്

3. എണ്ണ- 3 ടേബിള്‍ സ്പൂണ്‍

4. ഏലയ്ക്ക- 3-4 എണ്ണം
കറുവ- 1 ഇഞ്ച്
ഗ്രാമ്പൂ- 7-8 എണ്ണം

5. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍

6. മഞ്ഞള്‍പ്പൊടി-1/2 ടീസ്പൂണ്‍
മുളകുപൊടി- 3/4 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍

7. തക്കാളി- 1 എണ്ണം വലുത് അരിഞ്ഞത്

8. തൈര്- 1/4 കപ്പ്

9. കശുവണ്ടി- 8-10 എണ്ണം, വെള്ളത്തില്‍ കുതിര്‍ത്തത്
തേങ്ങാപ്പാല്‍- 1/4 കപ്പ്

10. പച്ചമുളക്- 4 എണ്ണം, പിളര്‍ന്നത്
നാരങ്ങാനീര്- 1 ടീസ്പൂണ്‍

11. മല്ലിയില- 2 ടേബിള്‍ സ്പൂണ്‍, അലങ്കരിക്കാന്‍

12. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

1. കുതിര്‍ത്ത കശുവണ്ടി, തേങ്ങാപ്പാല്‍ ചേര്‍ത്തു മഷിപോലെ അരയ്ക്കുക.

2. ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞതു വഴറ്റുക. സവാള വാടിയതിനു ശേഷം നാലാം ചേരുവകള്‍ ചേര്‍ത്തു വഴറ്റുക. ഒരു മിനുട്ടിനു ശേഷ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു പച്ചച്ചുവ മാറുംവരെ വഴറ്റുക. ഇതിലേക്ക് ആറാം ചേരുവകള്‍ ചേര്‍ത്തു പൊടികളുടെ പച്ചച്ചുവ മാറുംവരെ വഴറ്റുക.

3. ഇതിലേക്കു തക്കാളിക്കഷണങ്ങള്‍ ചേര്‍ത്തു 3-4 മിനുട്ട് വഴറ്റുക. ഇതിലേക്കു ചിക്കന്‍ കക്ഷണങ്ങളും തൈരും ഉപ്പും ചേര്‍ക്കുക. എല്ലാംകൂടി നന്നായിളക്കി അടച്ചുവെച്ചു വേവിക്കുക.

4. ചിക്കന്‍ കക്ഷണങ്ങള്‍ പാതി വെന്തതിനു ശേഷം അരച്ച കശുവണ്ടി ചേര്‍ക്കുക. വീണ്ടും അടച്ചുവെച്ചു വേവിക്കുക. ചിക്കന്‍ കക്ഷണങ്ങള്‍ വെന്തു ചാറ് കുറുകുമ്പോള്‍ പിളര്‍ന്ന പച്ചമുളക്, നാരങ്ങാനീര് എന്നിവ ചേര്‍ത്തു വാങ്ങുക. മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക. ചപ്പാത്തി, അപ്പം, പുലാവ് മുതലായവയ്‌ക്കൊപ്പം വിളമ്പാം.

Comments are closed.