fbpx
DCBOOKS
Malayalam News Literature Website

ലഞ്ച് ബോക്‌സ് വിഭവങ്ങള്‍

ബഹുഭൂരിപക്ഷം മലയാളികളായ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉച്ചയ്ക്കുള്ള ഭക്ഷണം വീട്ടില്‍നിന്നും കൊണ്ടുപോകുന്നവരാണ്. എന്നാല്‍ മിക്കപ്പോഴും ഒരേ തരത്തിലുള്ള ഭക്ഷണം പലപ്പോഴും മടുപ്പുണ്ടാക്കുകയോ പുറമേ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നു. ജീവിതത്തിരക്ക് വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണം ദിവസേന പാചകം ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.

വളരെ പെട്ടെന്നു പാകം ചെയ്യാവുന്നതും സുലഭമായി ലഭ്യമായ വൈവിധ്യമാര്‍ന്ന ചേരുവകള്‍ കൊണ്ട് തയ്യാറാക്കാന്‍ സാധിക്കുന്നതുമായ വിഭവങ്ങളുടെ സമാഹാരമാണ് മായ അഖില്‍ തയ്യാറാക്കിയിരിക്കുന്ന ലഞ്ച് ബോക്‌സ് വിഭവങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പോഷകസമ്പുഷ്ടമായ പാചകക്കുറിപ്പുകളാണ് ഇതിലുള്ളത്. വളരെ എളുപ്പത്തില്‍ രുചികരമായിതന്നെ ഇതിലെ ഓരോ വിഭവങ്ങളും നിങ്ങള്‍ക്ക് പരീക്ഷിക്കാം.

ഇന്ത്യന്‍ വിഭവങ്ങള്‍ കൂടാതെ ഇറ്റാലിയന്‍, അമേരിക്കന്‍, മെക്‌സിക്കന്‍ വിഭവങ്ങളുടെ പാചകവിധികളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രുചികരമായ ഭക്ഷണം ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഈ പുസ്തകം ഏറെ പ്രയോജനപ്പെടും. ഡി.സി ലൈഫാണ് ലഞ്ച് ബോക്‌സ് വിഭവങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.