DCBOOKS
Malayalam News Literature Website

സാങ്കേതികവിദ്യയുടെ തത്ത്വശാസ്ത്രം: ഡോ.അര്‍ഷാദ് അഹമ്മദ് എ.

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

സാങ്കേതികവിദ്യയുടെ സ്വഭാവത്തെക്കുറിച്ചും അതിന്റെ വലിയ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ മനുഷ്യജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ചിട്ടയായും ക്രമാനുഗതവുമായ നിരീക്ഷണങ്ങളെ കേന്ദ്രീകരിക്കുന്ന തത്ത്വചിന്തയുടെ ഒരു ശാഖയാണ് സാങ്കേതികവിദ്യയുടെ തത്ത്വശാസ്ത്രം. സാങ്കേതികവിദ്യയുടെ നൈതികത, ശാസ്ത്രവും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം, മനുഷ്യനും സാങ്കേതികോപകരണങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍, സാങ്കേതികവിദ്യയുടെ രാഷ്ട്രീയ – സാമൂഹ്യമാനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ യുഗമാണ്. ഹ്യൂമനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ നിന്ന് പോസ്റ്റ് ഹ്യൂമന്‍ കാഴ്ചപ്പാടിലേക്കുള്ള മാറ്റം അതിന്റെ പരകോടിയിലെത്തുന്നത് ഈ നൂറ്റാണ്ടിലാണ്. മനുഷ്യന്‍ ടെക്‌നണാളജിയേയും Pachakuthira Digital Editionടെക്‌നണാളജിയിലൂടെ യന്ത്രങ്ങളെയും സൃഷ്ടിച്ചിരുന്ന കാലത്തു നിന്നും ടെക്‌നണാളജിയും അതിന്റെ തന്നെ ഉപോല്പന്നങ്ങളായ യന്ത്രങ്ങളും ചേര്‍ന്ന് മനുഷ്യനെ നിയന്ത്രിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ കാലത്തേക്ക് ലോകം കടന്നിരിക്കുന്നു. ഇങ്ങനെയൊരുമാറ്റം മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ ആഴത്തിലും പരപ്പിലും ചിന്തിക്കാന്‍ സാമൂഹ്യ-രാഷ്ട്രീയ-തത്ത്വചിന്താ രംഗങ്ങളിലെ ഗവേഷകരെയും പണ്ഡിതരെയും പ്രേരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് സാങ്കേതികവിദ്യയുടെ തത്ത്വശാസ്ത്രം എന്നചിന്താപദ്ധതി. സാങ്കേതികവിദ്യയുടെ സ്വഭാവത്തെക്കുറിച്ചും അതിന്റെ വലിയ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ മനുഷ്യജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ചിട്ടയായും ക്രമാനുഗതവുമായ നിരീക്ഷണങ്ങളെ കേന്ദ്രീകരിക്കുന്ന തത്ത്വചിന്തയുടെ ഒരു ശാഖയാണ് സാങ്കേതികവിദ്യയുടെ തത്ത്വശാസ്ത്രം. സാങ്കേതികവിദ്യയുടെ നൈതികത, ശാസ്ത്രവും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം, മനുഷ്യനും സാങ്കേതികോപകരണങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍, സാങ്കേതികവിദ്യയുടെ രാഷ്ട്രീയ – സാമൂഹ്യ മാനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സാങ്കേതികവിദ്യ: ലഘുചരിത്രം

മൈക്കല്‍ ഭാസ്‌കറുമായി ചേര്‍ന്നെഴുതിയ The Coming Wave: AI, Power and the 21st Century Dilemma എന്ന പുസ്തകത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച എ ഐ കമ്പനികളില്‍ ഒന്നായ ഡീപ് മൈന്‍ഡിന്റെ സഹസ്ഥാപകന്‍ മുസ്തഫ സുലൈമാന്‍ പറയുന്നു: ‘മനുഷ്യന്‍ ജന്മസിദ്ധമായി
തന്നെ ഒരു സാങ്കേതിക വര്‍ഗ്ഗമാണ്. തുടക്കം മുതലേ, നമ്മള്‍ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയുടെ തരംഗങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും വേറിട്ടുനിന്നിരുന്നില്ല.” മനുഷ്യന്‍ സാങ്കേതികവിദ്യയെ വികസിപ്പിക്കുകയായിരുന്നില്ല, മറിച്ച്, മനുഷ്യരും സാങ്കേതികവിദ്യയും പരസ്പര സഹവര്‍ത്തിത്വത്തോടെയാണ് വികസിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

 

Comments are closed.