DCBOOKS
Malayalam News Literature Website
Rush Hour 2

‘ചെന്നായ’ ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം

ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം ‘ചെന്നായ’ ഇപ്പോള്‍ വിപണിയില്‍. ‘ചെന്നായ‘ എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ഒപ്പം കഥാകാരനുമായുള്ള ദീര്‍ഘ അഭിമുഖവും പുതിയ പുസ്തകത്തിലുണ്ട്. ഡിസി ബുക്‌സാണ് പ്രസാധകര്‍.ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം സ്വന്തമാക്കാവുന്നതാണ്. ‘വൂൾഫ്’ എന്ന പേരിൽ ചലച്ചിത്രമാകുന്ന കഥയാണ്  ‘ചെന്നായ’.

”മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. ‘ചെന്നായ’ എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു”- അടൂർ ഗോപാലകൃഷ്ണൻ

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.