DCBOOKS
Malayalam News Literature Website

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; എല്ലാ മലയാളിയും അറിഞ്ഞിരിക്കേണ്ട പ്രായോഗിക പൈതൃക വിജ്ഞാന ഗ്രന്ഥം

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ് തുടരുന്നു. ജനറല്‍ എഡിറ്റര്‍: സി. ആര്‍. രാജഗോപാലന്‍. നാട്ടുകാരണവര്‍മാരുടെയും പ്രഗല്ഭരായ ഗവേഷകരുടെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ആധികാരികവും മൗലികവുമായ കൃതി 3,500 പേജുകളോട് കൂടി മൂന്ന് വാല്യങ്ങളിലായാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. 4,000 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 10,000 പേര്‍ക്ക് സൗജന്യ വിലയായ  2,499 രൂപയ്ക്ക് സ്വന്തമാക്കാം.

മണ്ണറിവ്, സസ്യങ്ങളെപ്പറ്റിയുള്ള നാട്ടറിവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള നാട്ടുരീതി, കേരളീയ വാസ്തു, ജലവിനിയോഗത്തിന്റെ നാട്ടറിവ്, കൃഷിക്കലണ്ടര്, പാരമ്പര്യ ജന്തുവിജ്ഞാനം, നാടന്‍ തത്ത്വചിന്ത, നാട്ടുവിദ്യാഭ്യാസരീതി, നാടന്‍ കളികള്‍, ഗ്രാമീണപുരാവസ്തുക്കള്‍, നാട്ടുചന്തകള്‍, ഉല്‍സവങ്ങള്‍, നാടന്‍മത്സ്യബന്ധനം, വിഷവൈദ്യം, കൃഷിയറിവുകള്‍, അമ്മൂമ്മയറിവുകള്‍, മഴയുടെ നാട്ടറിവുകള്‍, തെങ്ങിന്റെ നാട്ടറിവുകള്‍, കടലറിവുകള്‍, കാവുകള്‍, കാട്ടറിവുകള്‍, നാടന്‍ സാങ്കേതികവിദ്യ, തേനറിവ്, നാട്ടുഭക്ഷണം, നാട്ടുപഴങ്ങള്‍, നക്ഷത്രഅറിവുകള്‍, നാട്ടുസംഗീതം, നാട്ടുഭാഷ, പുഴയറിവുകള്‍ തുടങ്ങി നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകള്‍ക്കും പ്രയോജനകരമായ മലയാളത്തിലെ ഗ്രന്ഥമാണ് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ .

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം നിര്‍ബന്ധ ഭാഷയാക്കിയ സാഹചര്യത്തില്‍ പഠനത്തിന്
അത്യാവശ്യമായ റഫറന്‍സ് ഗ്രന്ഥമായും പുസ്തകം ഉപയോഗിക്കാം. മലയാളി രൂപപ്പെട്ടതെങ്ങനെ? മലയാളിത്തം നമ്മുടെ അറിവ്, സംസ്‌കാരം, ജീവിതത്തിന്റെ പ്രായോഗികജ്ഞാനം തുടങ്ങി പരിസ്ഥിതി, നരവംശശാസ്ത്രം, നാടോടി വിജ്ഞാനീയം, ഭാഷാശാസ്ത്രം, വംശീയജീവശാസ്ത്രം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര വിജ്ഞാന ഗ്രന്ഥത്തില്‍ പ്രഗത്ഭരായ ഗവേഷകരും എഴുത്തുകാരും അണിനിരക്കുന്നു.

പുതിയതരം അറിവുകളും പുതിയതരം അധികാരങ്ങളും വന്നപ്പോള്‍ നാട്ടറിവുകള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി. പുതിയതരം അറിവുകള്‍ അധീശത്വമായതോടെ നമ്മുടെ ചുവടുകള്‍ ഉറയ്ക്കാതെയായി. നമ്മുടെ ചിന്തകള്‍ ഒഴുകാതെയായി. ജീവിതം വീണ്ടും തളിര്‍ക്കാന്‍ മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന ആ നാട്ടറിവുകള്‍ തിരിച്ചുപിടിക്കുകതന്നെ വേണം.

ഉള്ളടക്കത്തില്‍ നിന്നും

സുസ്ഥിര വിളവിനുള്ള കാര്‍ഷികവിജ്ഞാനം

കേരളത്തിലെ സാമൂഹികജീവിതത്തെയും സംസ്‌കാരത്തെയും ബലപ്പെടുത്തിയത്
നമ്മുടെ കാര്‍ഷികസംസ്‌കാരമാണ്‌.

 • ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ പ്രത്യേകതകള്‍, ഓരോ കാലത്തിനും പറ്റിയ കൃഷികള്‍, കേരളത്തിലെ വിവിധ കൃഷിസമ്പ്രദായങ്ങള്‍, കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, ഇടവിളകള്‍, പശുപരിപാലനം, ഞാറ്റുവേലപ്പൊലിമ തുടങ്ങി കൃഷിസംബന്ധമായ നിരവധി അറിവുകള്‍.
 • കാലാവസ്ഥ, ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഗുണം, നീര്‍പ്പറ്റ് എന്നിവ
  അടിസ്ഥാനമാക്കിയുള്ള പാരമ്പര്യ കൃഷിയറിവുകള്‍ നമുക്കുണ്ട്. ഒരോ കാലത്തിനും പറ്റിയ വിളകള്‍, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങിയ സംബന്ധിച്ചുള്ള എല്ലാ അറിവുകളും

വീടുപണിയിലെ നാട്ടുവിദ്യ

ആധുനികകാലത്തെ അപേക്ഷിച്ച് കാലത്തെ അതിജീവിക്കുന്നവയാണ് വീടുകള്‍,
ക്ഷേത്രങ്ങള്‍ എന്നിവ. സമശീതോഷണം നിലനിര്‍ത്താന്‍ സാധിക്കുന്ന പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ചു കൊണ്ടുള്ള വീടു നിര്‍മ്മാണമാണ് പണ്ടുകാലത്തുള്ളവര്‍
ചെയ്തിരുന്നത്. കാലവസ്ഥാ വ്യതിയാനം യാഥാര്‍ത്ഥ്യമായ ഒരു സാഹചര്യത്തില്‍
നമ്മുടെ കാലത്തിന് അനുകൂലമായ ഗൃഹനിര്‍മ്മണരീതികള്‍ നമ്മുടെ നാട്ടറിവുകളിലുണ്ട്.

 • കാലാവസ്ഥാനുസൃതമായി വെളിച്ചവും വായുസഞ്ചാരവുമുള്ള വീടുകളുടെ നിര്‍മ്മാണരീതികള്‍, തച്ചുശാസ്ത്ര പ്രകാരമുള്ള അളവുകള്‍, ഉരുപ്പടിയുടെ കൈക്കണക്കുകള്‍ എന്നിവയും ഉള്‍പ്പെടുന്ന ഗ്രന്ഥം.
 • ക്ഷേത്രശില്‍പ നിര്‍മ്മാണം, മണ്‍പാത്ര നിര്‍മ്മാണം, പണിയായുധനിര്‍മ്മാണം, പഞ്ചലോഹവിഗ്രഹനിര്‍മ്മാണം തുടങ്ങിയവ  ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു.

രോഗപ്രതിരോധവും ചികിത്സയും

രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും നൂറ്റാണ്ടുകളായി കേരളത്തിന് തനതായ
ഒരു ചികിത്സാപാരമ്പര്യവും രീതികളുമുണ്ട്.

 • കോവിഡ് പ്രതിരോധത്തില്‍ മഞ്ഞളും നാരങ്ങാനീരും ഇഞ്ചിയും ചേര്‍ത്ത പാനീയം ക്വാറന്റൈന്‍ കാലത്ത് ഉപയോഗിക്കുകയുണ്ടായല്ലോ. ആരോഗ്യപ്രവര്‍ത്തകര് നിര്‍ദേശിച്ച മിക്ക പ്രതിരോധ ചികിത്സാരീതികളും നമ്മുടെ നാട്ടറിവിന്റെ ഭാഗമായുണ്ട്
 • ശരീരപുഷ്ടിക്ക് കാലങ്ങളായി പ്രചാരത്തിലുള്ള ഒരു നാട്ടറിവാണ് ഉലുവക്കഞ്ഞി. ഉലുവ വറുത്തുകുത്തി വെള്ളം തിളപ്പിച്ചു കുടിക്കുന്നത്  മൂത്രക്കടച്ചില്‍ മാറാന്‍ നല്ലതാണ്. ഇത്തരത്തില്‍ എല്ലായിനം രോഗപ്രതിവിധികളും നാട്ടുശാസ്ത്ര രീതിയില്‍ ഈ കൃതിയില്‍
  പ്രതിപാദിക്കുന്നു

കാലദേശങ്ങള്‍ കടന്ന നാട്ടറിവ്‌

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെസമഗ്ര ഗ്രന്ഥം ഹോര്‍ത്തൂസ് മലബാറിക്കൂസ് ആണ്. 1678 മുതല്‍ 1703 വരെ നെതര്‍ലാന്‍ഡിലെ
ആംസ്റ്റര്‍ഡാമില്‍നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്ര
ഗ്രന്ഥമാണിത്. ഹെന്റി അഡ്രിയാന്‍ വാന്‍ റീഡ് രചിച്ച ഈ കൃതിക്കുപോലും ഇട്ടി അച്യുതന്‍ വൈദ്യര്‍ പകര്‍ന്നുകൊടുത്ത നമ്മുടെ നാട്ടറിവുകളാണ് ഉപോദ്ബലകമായത്.

 • പുത്തരിച്ചുണ്ടയും ചെറൂളയും ചെറുവഴുതനയും ചേര്‍ത്ത് തയ്യാറാക്കിയ കഷായം ഗര്‍ഭിണികള്‍ കഴിക്കുന്നത് കുട്ടിക്ക് വളരെ നല്ലതാണ്. മുലപ്പാലിന് മുരിങ്ങയില ധാരാളം കഴിക്കുന്നത് നല്ലതാണ്.
 • നാട്ടുചരിത്രപഠനത്തില്‍ താത്പര്യമുള്ള സാധാരണക്കാര്‍ക്കും അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്ത നാട്ടറിവുകളുടെ ബൃഹദ് സമാഹാരം.

കേരള ഭക്ഷണ ചരിത്രവും സംസ്‌കാരവും

കേരളത്തിലെ ഓരോ സമൂഹത്തിനും തനതായ പാചകവിധികളും രുചികളുമുണ്ട്.
ഉദാഹരണത്തിന് കേരളസമൂഹത്തിലെ അഗ്രഹാരങ്ങളിലെയും സുറിയാനി
ഭവനങ്ങളിലെയും മാപ്പിളകുടുംബങ്ങളിലെയും ആദിവാസിസമൂഹങ്ങളിലെയും
ഭക്ഷണരീതികള്‍ വ്യത്യസ്തമാണ്.

 • ഭക്ഷണത്തിലെ വൈവിധ്യങ്ങളും പ്രത്യേകതകളും തീരദേശ ഭക്ഷണവും മലനാടിന്റെ വിഭിന്നങ്ങളായ രുചിഭേദങ്ങളുമെല്ലാം ഇതില്‍ വിവരിക്കുന്നു.
 • ആരോഗ്യം വീണ്ടെെടുക്കാന്‍ കഴിയും വിധത്തില്‍ സമ്പന്നമായൊരു ഭക്ഷണരീതി നമുക്കുണ്ടായിരുന്നല്ലോ. ഏത് അസുഖവും നമ്മുടെ ശരിയല്ലാത്ത ഭക്ഷണക്രമത്തില്‍നിന്നാണുണ്ടാവുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ഇലക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പലതരം പാനീയങ്ങള്‍ എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം.

പുഴകള്‍, സമൂഹം സംസ്‌കാരം

നമ്മുടെ ഭാഷയിലും കലകളിലും നിത്യജീവിതത്തിലും പുഴകളുടെ
സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ഒരു പുഴയ്ക്ക് പതിനായിരം ചതുരശ്ര കിലോമീറ്റര്‍ ആവാഹനപ്രദേശം വേണം. കേരളത്തിന്റെ മൊത്തവിസ്തൃതി 4 പുഴകളെയേ അനുവദിക്കുന്നുള്ളൂ. ഇവിടെയാണ് 41 പ്രധാന നദികള്‍
പടിഞ്ഞാറോട്ടൊഴുകുന്നത്!  കേരളത്തിന്റെ ഭൂവിഭജനവും സാമ്പത്തിക സാമൂഹിക
സാംസ്‌കാരികതലങ്ങളും കൈവഴികളും തോടുകളും നദീതട
കൃഷിയും സമഗ്രമായി പരിചയപ്പെടുത്തുന്നു.

 • ഒരുകാലത്ത് എല്ലാ വാണിജ്യബന്ധങ്ങളും വളര്‍ന്നത് ജലപാതകള്‍ വഴിയാണല്ലോ.
 • പുഴയെക്കുറിച്ചുള്ള അറിവ്  നാടിനെക്കുറിച്ചുള്ള അറിവുകൂടിയാണ്.

കേരളത്തിന്റെ തനതുസൗന്ദര്യം

 • കണ്‍മഷിനിര്‍മ്മാണം, മൈലാഞ്ചിയിടല്‍, കുറിക്കൂട്ടുകള്‍ തയ്യാറാക്കല്‍,
  താളിയുണ്ടാക്കല്‍, വിവിധതരം എണ്ണകള്‍, പ്രകൃതിദത്ത നിറക്കൂട്ടുകള്‍
  എന്നിവയുടെ നാട്ടുവിദ്യകളിലൂടെ മെയ്യഴക് കാത്തുപോന്ന ഒരു കാലമുണ്ടായിരുന്നു. ഗ്രാമീണവും ചെലവ് കുറഞ്ഞതുമായ അതിന്റെ ശാസ്ത്രീയരീതികള്‍ സമഗ്രമായി പ്രതിപാദിക്കുന്നു.
 • കണ്ണഴകിനും ദന്തശോഭയ്ക്കും മുടിയഴകിനും ചുണ്ട് ചുവക്കാനും മേനിയഴകിനും അനേകം നാട്ടുവിദ്യകളുണ്ട്.
 • ചിരട്ടക്കനലില്‍ മൈലാഞ്ചിയില വിതറി കരിഞ്ഞ ഇലയും ചിരട്ടക്കരിയും കൂടി
  എണ്ണകാച്ചി തേച്ചാല്‍ മുടിക്ക് കറുപ്പുനിറം കിട്ടും. ചന്ദനം അരച്ച്  തുടര്‍ച്ചയായി ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ ചുവക്കും. പൊട്ടുവെള്ളരി അരച്ചു മുഖത്തിട്ടാല്‍ മുഖകാന്തി വര്‍ധിക്കും.

പൂക്കള്‍, പക്ഷികള്‍ നാടോടിസംസ്‌കാരം

 • കേരളീയ ജീവിതത്തിന്റെ ഭാഗമായ പൂക്കളെയും പക്ഷികളെയും കുറിച്ചുള്ള വിജ്ഞാനങ്ങള്‍.
 • സാധാരണക്കാര്‍ കര്‍ക്കിടകമാസത്തില്‍ ദശപുഷ്പം ചൂടുന്ന പതിവുണ്ട്.
  ചില പൂക്കളും ഇലകളും അടങ്ങിയ ഒരു കൂട്ടാണ് ദശപുഷ്പം. ചെറൂള, കയ്യൂന്നി, മുക്കുറ്റി, നിലപ്പന, വിഷ്ണുക്രാന്തി, തിരുതാളി, ഉഴിഞ്ഞ, പൂവാന്‍കുരുന്നില, മുയല്‍ച്ചെവിയന്‍, കറുക. ഇത്തരത്തില്‍ പൂക്കളുമായി ബന്ധപ്പെട്ട ശാസ്ത്രീയവും നാടോടീയവുമായ നമ്മുടെ തനതറിവുകള്‍ രേഖപ്പെടുത്തുന്നു.
 • തുളസി, തെച്ചി, കൂവളം, താമര, തുമ്പ, മുല്ല, പിച്ചകം, പവിഴമല്ലി, ചെമ്പരത്തി
  തുടങ്ങി നമ്മുടെ നാട്ടിലെ പൂക്കളെയും പൊന്മാന്‍, മരംകൊത്തി, കുളക്കോഴി, ആറ്റക്കിളി, മൈന, പരുന്ത്, മൂങ്ങ തുടങ്ങി അനേകം പക്ഷികളെയും അവയുമായി മലയാളിക്കുള്ള ജൈവബന്ധത്തെയും വിവരിക്കുന്നു.

കേരളീയ നാട്ടുചന്തകള്‍

 • മുസിരിസ് തൊട്ട് ലോകം മുഴുവന്‍ അറിയപ്പെട്ട കടലോരക്കച്ചവടവും കരക്കച്ചവടവും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. വിഭവങ്ങളുടെ കൈമാറ്റത്തിനും പൊതുസംസ്‌കാര വിനിമയത്തിനും കൂട്ടായ്മകളുടെ നൈപുണ്യവിതരണത്തിനും നാട്ടുചന്തകള്‍ പ്രസിദ്ധമാണ്. അന്തിച്ചന്ത, ആഴ്ചച്ചന്ത, ഓണച്ചന്ത,വിഷുച്ചന്ത, കാലിച്ചന്ത, കായച്ചന്ത, വഴിച്ചന്ത തുടങ്ങിയ നാട്ടുചന്തകള്‍.
 • വാണിയംകുളം ചന്ത, കോട്ടപ്പുറം ചന്ത, ചങ്ങനാശ്ശേരി ചന്ത, പെരുമ്പിലാവ് ചന്ത, കുഴല്‍മന്ദം ചന്ത എന്നിങ്ങനെ കേളി കേട്ട ചന്തകള്‍. നാട്ടുചന്തകളിലെത്തിയിരുന്ന പ്രാദേശിക വിഭവങ്ങള്‍.
 • തെരുവും വാണിഭവും അവിടുത്തെ ഭാഷാസംസ്‌കാരങ്ങളുടെ നിലനില്‍പ്പിനുവേണ്ടി രേഖപ്പെടുത്തിയതായിരുന്നു മണിപ്രവാളകൃതികള്‍. വാണിഭങ്ങളെപ്പറ്റി പാട്ടുപുസ്തകങ്ങളും ഇറങ്ങിയിരുന്നു. ചന്ത കൂടലും പിരിയലുമായ ആ കൂട്ടായ്മയുടെ സമഗ്രചിത്രം.

മൂവായിരത്തിലേറെപ്പേരെ രക്ഷപ്പെടുത്തിയ വിഷവൈദ്യന്‍ നീലകണ്ഠന്‍ കര്‍ത്താ, നൂറുകണക്കിന് ജീവിതങ്ങള്‍ക്ക് ആദ്യ തൊട്ടിലായ പേറ്റിച്ചി കൊച്ചുപെണ്ണ്, അമ്മൂമ്മവൈദ്യത്തില്‍ അഗ്രഗണ്യയായ ഏലിച്ചേടത്തി, ആദിവാസി വൈദ്യന്‍ മലയന്‍കുഞ്ചന്‍, നൂറോളം നാട്ടുമീനുകളുടെ ജീവിതരഹസ്യം പറയുന്ന കൊച്ചുകുട്ടന്‍, നാടന്‍പാട്ടുകളുടെ കലവറയായ കാര്‍ത്ത്യായനി അമ്മ, പ്രാചീന കോള്‍കൃഷിയുടെ രീതികള്‍ പറയുന്ന രാമപ്പണിക്കര്‍, കന്നുകാലിയറിവുകള്‍ ഓര്‍ക്കുന്ന ഔസേപ്പു ചക്കമ്പന്‍, ഔഷധസസ്യങ്ങളെക്കുറിച്ചു പറയുന്ന പാത, കടലറിവുകള്‍ പങ്കുവയ്ക്കുന്ന വാസു, അന്നത്തെക്കുറിച്ചു പറയുന്ന സുഭദ്രാ വി നായര്‍, വെള്ളപ്പൊക്കത്തെക്കുറിച്ച് കരുവാന്‍ വേലായുധന്‍, ഇടനാടന്‍ വീരേതിഹാസം പാടുന്ന മറിയാമ്മേട്ടത്തി തുടങ്ങി നിരവധി പേര് പറഞ്ഞ നാട്ടറിവുകള്‍ ഈ  പുസ്തകത്തിലുണ്ട്.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/ennum-kathusookshikkenda-nattarivukal

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.